HomeNewsLatest Newsബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിക്കായി കോൺഗ്രസ്സ് വാരണാസി സീറ്റ് വാഗ്ദാനം ചെയ്തതായി സൂചന

ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിക്കായി കോൺഗ്രസ്സ് വാരണാസി സീറ്റ് വാഗ്ദാനം ചെയ്തതായി സൂചന

ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിക്ക് കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. വാരണാസിയിലെ ലോക്സഭാ സീറ്റ് മുതിര്‍ന്ന ബിജെപി നേതാവിനായി കോണ്‍ഗ്രസ്സ് വാഗ്ദാനം ചെയ്തതായാണ് സൂചന. കാണ്‍പൂരിലെ സിറ്റിങ് എംപിയാണ് മുരളീ മനോഹര്‍ ജോഷി. സ്വന്തം മണ്ഡലമായ വാരണാസി മോദിക്ക് മത്സരിക്കാന്‍ വിട്ടുനല്‍കിയാണ് 2014ല്‍ മുരളീ മനോഹര്‍ ജോഷി കാണ്‍പുരില്‍ മത്സരിച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ ജോഷിക്ക് ഒരു പദവിയും നല്‍കിയിരുന്നില്ല. മാത്രമല്ല, ഇത്തവണ അദ്ദേഹത്തെ മത്സരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതിലുള്ള അതൃപ്തിയാണ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നതിലേയ്ക്ക് മനോഹര്‍ ജോഷിയെ നയിച്ചതെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments