HomeMake It Modernആരാണ് എനിക്ക് എന്റെ പപ്പ / ഡാഡി /അച്ഛൻ?

ആരാണ് എനിക്ക് എന്റെ പപ്പ / ഡാഡി /അച്ഛൻ?

എല്ലാ  മക്കളുടേയും അറിവിലേക്ക്

വീടിന്റെ നായകന്‍ ..
ജീവിതകാലം മുഴുന്‍ സംരക്ഷകന്‍ എന്ന തലക്കെട്ടു  തോളില്‍ വച്ച്  നയിക്കുന്നവന്‍.
ദേഷ്യക്കാരൻ….
വഴക്കുണ്ടാക്കുന്നവന്‍ ….
വടി എടുക്കുന്നവന്‍ ..
കണിശക്കാരന്‍ ..
വാശിക്കാരന്‍ ..
മുരടൻ…
സ്നേഹമില്ലാത്തവന്‍ .
എന്നിങ്ങനെ ഒരുപാട് പര്യായങ്ങള്‍ സ്വന്തം പേരിനൊപ്പം ആ എഴുതി ചേര്‍ക്കപെട്ടവന്‍.

ആരുടെയോ നിര്‍ബന്ധം പോലെ കാലം അങ്ങനെ വിളിച്ചു പോകുന്നു … അമ്മയും മക്കളും തമ്മില്‍ ഉള്ള പൊക്കിള്‍ക്കൊടി ബനധം അഛന്റെ ഹൃദയ ദൂരം അളക്കാന്‍ കഴിയതെ പോകുന്നോ ..?. അമ്മയുടെ സ്നേഹം സത്യം ആണ് .. സഹനം ആണ് .. അതില്‍ യാതൊരു കളങ്കവും ഇല്ല .. പക്ഷെ പിതാവിന്റെ റോള്‍ എന്താണ് ..? സ്നേഹം വഴങ്ങാത്ത പണി എടുത്തു പണം കണ്ടെത്തുന്ന യന്ത്രം ആണോ .? ചിരിക്കാത്ത അപ്പന്‍ … തമാശ പറയാത്ത അച്ഛൻ എന്തിനും ഏതിനും കാര്‍ക്കശ്യ നിലപാട് ഉള്ളയാള്‍ …  ഇതൊക്കെയല്ലേ നാം കാണുന്ന അച്ഛൻ കുറവുകള്‍ ..

അച്ഛൻ നനഞ്ഞ മഴയാണ് എന്റെ ഇന്നത്തെ കുളിര് .. അചഛൻ കൊണ്ട വെയില്‍ ആണ് എന്റെ ഇന്നത്തെ തണല്‍ .. അച്ഛന്റെ വിയര്‍പ്പാണ് എന്റെ ശരീരത്തിലെ ആരോഗ്യം .. അച്ഛന്റെ ദേഷ്യവും വാശിയും ആണ് എന്റെ നല്ല ജീവിതം .. അച്ഛന്റെ മുരടന്‍ സ്വഭാവം ആണ് പല തിന്മയുടെ വഴികളില്‍ നിന്നും എന്നെ തിരിച്ചു വിട്ടത് ….

അച്ഛൻ ഉറക്കമിളച്ചു ഇരുന്നത് കൊണ്ടാ ഇന്ന് ഞാന്‍ മാസാമാസം ശമ്പളം എണ്ണി വാങ്ങുന്നത് .. സ്നേഹം പലപ്പോഴും ഉള്ളില്‍ ഒളിപ്പിച്ചു വച്ച് കൊണ്ട് നിശബ്ദനായി എന്നെ കണ്ണ് മാറാത് നോക്കി നില്‍ക്കാറുണ്ട് അച്ഛൻ .. രോഗം വന്നാല്‍ ആശുപത്രിയില്‍ എടുത്തു കൊണ്ട് പോകാന്‍ അച്ഛൻ .. കൈ മുറിഞ്ഞാല്‍ വച്ച് കെട്ടാന്‍ അച്ഛൻ. വിറകു കീറാന്‍ അച്ഛൻ- സ്കൂളില്‍ ചേര്‍ക്കാനും കൊണ്ട് പോകാനും അച്ഛൻ .. എന്റെ വളര്‍ച്ചയുടെ – ഇന്നിന്റെ വഴിയിലെ ഇന്നലത്തെ ശരി ആണ് എന്റെ പിതാവ് … അല്ലെ ?

സ്വന്തമായി ഒന്നും നേടാതെ ഒരു ആയുസിന്റെ കാലഘട്ടം മുഴുവന്‍ സ്വന്തം കുടുംബത്തിനു വേണ്ടി സമര്‍പ്പിക്കുന്ന മാറ്റാരുണ്ട് ലോകത്തില്‍? അച്ഛന്റെ സ്നേഹത്തിനു പകരം വയ്ക്കാന്‍ മറ്റെന്തുണ്ട് ?… അറിഞ്ഞും അറിയാതെയും പിതാവ് പല വീടുകളിലും നിശബ്ദ തേങ്ങലാകുന്നു.. ആരോഗ്യം ഉള്ള കാലം മുഴുവന്‍ കഷ്ട്ടപെട്ടു മക്കളെ നല്ല നിലയില്‍ എത്തിച്ചിട്ട് വൃദ്ധനായി വിശ്രമിക്കാന്‍ കൊതിക്കുന്ന ഒരു പിതാവിനും മുന്‍പില്‍ മക്കള്‍ ഉച്ചത്തില്‍ സംസാരിക്കുക പോലും അരുത് .. കുറവുകളെ അറിയണം .. പൊതിഞ്ഞു സൂക്ഷിക്കണം ആ ഹൃദയത്തെ .. അണഞ്ഞു പോകരുത് ആ കണ്ണുകളിലെ തിളക്കം .. മാഞ്ഞു പോകരുത് ആ പുഞ്ചിരി ..

ദൈവകരങ്ങള്‍ക്ക് ഉള്ളിലെ സുരക്ഷിതത്വം മറ്റെന്തിനെക്കാളും തനിക്ക് സംരക്ഷണം നല്‍കും എന്നുള്ള ഒരു പിതാവിന്റെയും മനസിലെ ഉറപ്പു ഒരു മക്കളും തല്ലി കെടുത്തരുത് …..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments