ഇന്ത്യയിൽ ടെലിഗ്രാമിനും പൂട്ടുവീഴുന്നു: ഇനി കാര്യങ്ങൾ ഇങ്ങനെ:

140

ടെലഗ്രാം നിരോധിക്കണമെന്നആവശ്യവുമായി കേരള ഹൈക്കോടതിയില്‍ ഹര്‍ജി. ആപ്പ് വഴി തീവ്രവാദവും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കപ്പെടുന്നു എന്ന് കാണിച്ചാണ് ആപ്പ് നിരോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

നാഷണല്‍ ലോ സ്‌കൂള്‍ ഒഫ് ഇന്ത്യയിലെ എല്‍.എല്‍.എം വിദ്യാര്‍ത്ഥിയും കോഴിക്കോട് സ്വദേശിയുമായ അഥീന സോളമന്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. റഷ്യന്‍ ആപ്പായ ടെലഗ്രാമില്‍ അയക്കുന്നതാരെന്ന് വെളിപ്പെടുത്താതെ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും. 2013ലാണ് ആപ്പ് നിലവില്‍ വന്നത്.