HomeNewsVideo-Newsഹക്ക ഡാൻസുമായി വധുവും വരനും; ഒരു തകർപ്പൻ കല്യാണം! -വീഡിയോ

ഹക്ക ഡാൻസുമായി വധുവും വരനും; ഒരു തകർപ്പൻ കല്യാണം! -വീഡിയോ

തട്ടുപൊളിപ്പന്‍ നൃത്തങ്ങള്‍ കൊണ്ട് വിവാഹവേദികള്‍ ഉത്സവസമാനമാക്കുന്ന ഈ കാലത്ത് വ്യത്യസ്തമായൊരു കാഴ്ച. വിവാഹ ചടങ്ങില്‍ വരനും വധുവിനും മുന്നില്‍ അവതരിപ്പിച്ചത് ‘ഹക്ക’ എന്ന് പേരുള്ള, ന്യൂസിലാന്റിലെ പരമ്പരാഗതമായ വാര്‍ ഡാന്‍സായിരുന്നു. വരന്റെ കുടുംബക്കാരാണ് വിവാഹ വേദിയില്‍ ഈ നൃത്തം സംഘടിപ്പിച്ചത്. പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ മകന് ധൈര്യം പകരുന്ന പിതാവിന്റെ രംഗമാണ് നൃത്തരൂപത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ നൃത്തം കണ്ടുനിന്ന വരനും വധുവും കണ്ണീരോടെ നര്‍ത്തകര്‍ക്കൊപ്പം ചേരുകയാണിവിടെ
യുദ്ധത്തിന് തയ്യാറായി നില്‍കുന്ന പട്ടാളക്കാര്‍ ശത്രുസൈന്യത്തെ പ്രതിരോധിക്കാനുള്ള തങ്ങളുടെ ശക്തി വിളിച്ചറിയിക്കാനാണ് രൌദ്രമായ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന ഈ നൃത്തരൂപം അവതരിപ്പിക്കാറുള്ളതെങ്കിലും അതിഥികളെ സ്വീകരിക്കുന്നതിനടക്കം ഇപ്പോള്‍ ഹക്ക ഡാന്‍സ് അവതരിപ്പിക്കാറുണ്ട്. യൂ ടൂബിലടക്കം വൈറലായ ആ നൃത്തം ഒന്ന് കാണാം

https://youtu.be/9kudD7SQ4ds

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments