HomeCinemaMovie News''അടുത്തിടെ ഒരു പ്രണയം തനിക്ക് തോന്നിയിരുന്നു, പക്ഷെ പിന്മാറി''; അനുമോൾ കാരണം പറയുന്നു

”അടുത്തിടെ ഒരു പ്രണയം തനിക്ക് തോന്നിയിരുന്നു, പക്ഷെ പിന്മാറി”; അനുമോൾ കാരണം പറയുന്നു

വിവാഹ ജീവിതത്തെ കുറിച്ചുള്ള തന്റെ അഭിപ്രായവും ഭയവും അനുമോള്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അനു ഒരിക്കലും വിവാഹം കഴിക്കുന്നില്ല എന്ന തരത്തില്‍ ആ അഭിമുഖത്തെ മാറ്റി മറിച്ചു. എന്നാല്‍ ഒരിക്കലും താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അനുമോള്‍. വിവാഹത്തെ കുറിച്ചുള്ള തന്റെ പേടിയെ കുറിച്ച് പറഞ്ഞിട്ടേയുള്ളൂ.ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലെ ചില പരമാര്‍ശങ്ങളെ മാത്രം പൊക്കി പിടിച്ച് ആരോ വളച്ചൊടിച്ചതാണ് അത്തരം പ്രസ്താവനകളെന്നും അനു പറയുന്നു. ശരിയായ ഒരാളെ കണ്ടെത്തിയാല്‍ തീര്‍ച്ചയായും വിവാഹം കഴിക്കുമെന്നും നടി വ്യക്തമാക്കി

വിവാഹം എന്ന ഇന്‍സ്റ്റിറ്റിയൂഷനില്‍ എനിക്കിപ്പോഴും ഒരു പേടിയുണ്ട്. അങ്ങനെ ഒരു ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് കഴിയുമോ എന്നാണ് ഭയം. മറ്റുപലരുടെയും അനുഭവത്തിന് സാക്ഷിയാകേണ്ടി വന്നതിലൂടെയാണ് ആ ഭയം വന്നത്- അനു പറഞ്ഞു. അടുത്തിടെ ഒരു പ്രണയം തനിക്ക് തോന്നിയിരുന്നുവെന്നും എന്നാല്‍ എന്റെ ഭയം അതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുകയായിരുന്നു എന്നും നടി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments