HomeNewsLatest News''എന്റെ ഭാര്യ അപൂർണ്ണ'' ആറ്റുനോറ്റ് വിവാഹം കഴിച്ച യുവാവിനു കിട്ടിയ പണി കണ്ടോ?

”എന്റെ ഭാര്യ അപൂർണ്ണ” ആറ്റുനോറ്റ് വിവാഹം കഴിച്ച യുവാവിനു കിട്ടിയ പണി കണ്ടോ?

ന്യൂഡല്‍ഹി: ആറ്റുനോറ്റ് വിവാഹം കഴിച്ച യുവാവിനു കിട്ടിയ പണി ഇത്തിരി കടന്നു പോയി എന്ന് തന്നെ പറയണം. ഭാര്യ അപൂര്‍ണ്ണയാണെന്ന ആരോപണവുമായി ഭര്‍ത്താവ്‌ കുടുംബ കോടതിയില്‍ എത്തിയിരിക്കുകയാണ്. തന്റെ ഭാര്യ പൂര്‍ണമായും ഒരു സ്‌ത്രീയല്ലെന്നും, ഇക്കാര്യം മറച്ചുവച്ചാണ്‌ ഭാര്യയുടെ കുടുംബം വിവാഹം നടത്തിയതെന്നും പരാതിയില്‍ യുവാവ്‌ ചൂണ്ടിക്കാണിക്കുന്നു. പ്രത്യുല്‍പാദനപരമായ ആവശ്യങ്ങള്‍ സാധിക്കാന്‍ ഭാര്യയ്‌ക്ക് കഴിയില്ല. ഭാര്യ ഭിന്നലിംഗക്കാരിയാണെന്ന്‌ മറച്ചുവച്ചാണ്‌ ഭാര്യാകുടുംബം വിവാഹം നടത്തിയത്‌. ഭാര്യയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും വിവാഹ മോചനത്തിന്‌ അനുമതി നല്‍കണമെന്നും പരാതിയില്‍ യുവാവ്‌ ആവശ്യപ്പെടുന്നു.
2006ലാണ്‌ ഇരുവരും വിവാഹിതരായത്‌. പുറത്തറിഞ്ഞാലുള്ള നാണക്കേട്‌ മൂലം ഭാര്യ ഭിന്നലിംഗക്കാരിയാണെന്നകാര്യം കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും യുവാവ്‌ മറച്ചുവച്ചു. എന്നാല്‍ മാനസിക പ്രശ്‌നങ്ങള്‍ കഠിനമായതോടെ യുവാവ്‌ വിഷയം പിതാവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ വിവാഹ മോചന ആവശ്യവുമായി യുവാവ്‌ കോടതിയെ സമീപിച്ചത്‌.
എന്നാല്‍ യുവാവിന്റെ ആരോപണങ്ങള്‍ ഭാര്യയുടെ അഭിഭാഷകന്‍ തള്ളിക്കളഞ്ഞു. വൈദ്യ പരിശോധനയില്‍ ഭാര്യ പൂര്‍ണ്ണ സ്‌ത്രീയാണെന്ന്‌ തെളിഞ്ഞതാണെന്ന്‌ അഭിഭാഷകന്‍ പറയുന്നു. വാടക ഗര്‍ഭപാത്രത്തിലൂടെ കുട്ടിക്ക്‌ ജന്മം നല്‍കാന്‍ യുവതിക്ക്‌ കഴിയും. വിവാഹത്തിന്‌ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഭാര്യയുടെ സ്‌ത്രീത്വത്തെ ചോദ്യം ചെയ്യുന്നതിലെ സത്യാവസ്‌ഥ എന്താണെന്നും അഭിഭാഷകന്‍ ചോദ്യം ചെയ്യുന്നു. കേസ്‌ കോടതിയുടെ പരിഗണനയില്‍ തുടരുകയാണ്‌.

വിവാഹശേഷം വസ്‌തുത തിരിച്ചറിഞ്ഞതോടെ യുവാവ്‌ ഭാര്യയുടെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍ കുട്ടിക്കാലത്ത്‌ സംഭവിച്ച മുറിവിലൂടെ യുവതിയുടെ അവയവ വളര്‍ച്ച മുരടിച്ചതാണെന്നും ഇത്‌ പിന്നീട്‌ ശരിയാകുമെന്നുമായിരുന്നു ബന്ധുക്കള്‍ അറിയിച്ചിരുന്നത്‌. എന്നാല്‍ സംശയം തോന്നിയ യുവാവ്‌ ഭാര്യരെ വ്യത്യസ്‌ത ഡോക്‌ടര്‍മാരെക്കൊണ്ട്‌ പരിശോധിപ്പിക്കുകയായിരുന്നു. യുവതിയുടെ അവയവങ്ങളുടെ വളര്‍ച്ച പരിമിതമാണെന്നും ഭാര്യ പൂര്‍ണ്ണ സ്‌ത്രീയല്ലെന്നും ഡോക്‌ടര്‍മാര്‍ യുവാവിനെ അറിയിച്ചു.

വിഷയം വീണ്ടും ഭാര്യാകുടുംബത്തെ അറിയിച്ചപ്പോള്‍, ആഗ്രഹ പൂര്‍ത്തികരണത്തിനായി ഭാര്യയുടെ ഇളയ സഹോദരിയെ വിവാഹം കഴിച്ചുകൊള്ളൂ എന്നായിരുന്നു മറുപടി. എന്നാല്‍ സഹോദരി ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന്‌ ഇളയ സഹോദരി പറഞ്ഞു. ഇതോടെ താൻ വഞ്ചിക്കപ്പെടുകയാണെന്ന്‌ തിരിച്ചറിഞ്ഞ യുവാവ്‌ കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments