HomeNewsLatest Newsവയനാട്ടിലെ ആദിവാസി കോളനികളിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങൾ !

വയനാട്ടിലെ ആദിവാസി കോളനികളിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങൾ !

വയനാട്: വയനാട്ടിലെ ആദിവാസി കോളനികളില്‍ കുട്ടികൾ ലഹരിയുടെ പിടിയില അമർന്നു കഴിഞ്ഞിരിക്കുന്നു. മാരകമായ ലഹരി മരുന്ന് ഉപയോഗത്തിന് അടിമപ്പെട്ടു കുരുന്നുകള്‍ ജീവിതം പാഴാക്കുകയാണ്. പത്തും പതിനൊന്നും വയസ്സുള്ള ആദിവാസി കുട്ടികള്‍ ലഹരി പരീക്ഷണത്തിന്റെ വലയിലാണ്. ഫെവികോളും വൈറ്റ്‌നറും അടക്കമുള്ള വസ്തുക്കള്‍ ഉപയോഗിച്ചു ലഹരി കണ്ടെത്തുന്ന പിഞ്ചുകുട്ടികളടക്കമുള്ളവര്‍ വീട്ടുകാരുടെ പേടി സ്വപ്നമാവുകയാണ്. വയനാട്ടിലെ ഒരു കോളനിയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘം നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു ലഭിച്ചത്.
കോളനിയോട് ചേര്‍ന്ന പറമ്പിലും കാപ്പിത്തോട്ടത്തിലും നിറയെ പ്രത്യേക തരത്തില്‍ കെട്ടിയ പ്ലാസ്റ്റിക് കവറുകളാണ്. ഉള്ളില്‍ പ്രത്യേക തരം ദ്രാവകവും, രൂക്ഷ ഗന്ധവും. സമീപത്തുതന്നെ ഫെവിക്കോള്‍ ബോട്ടിലുകളും കണ്ടെത്തി. സ്ഥലത്ത് മുഴുവന്‍ ഇതുകാണാം. പ്രദേശവാസികളാണു കുട്ടികള്‍ ഇതുപയോഗിച്ച് ചെയ്യുന്നതെന്താണെന്നു പറഞ്ഞത്. കുട്ടികള്‍ കൂട്ടത്തോടെ മയങ്ങിക്കിടക്കുന്നതും, ചോദ്യം ചെയ്താല്‍ അക്രമാസക്തരാകുന്നതും നിത്യസംഭവമെന്ന് അമ്മമാര്‍ തന്നെ പറയുന്നു. ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍, സംസാരിക്കുമ്പോള്‍ പോലും മുഖത്തു നോക്കുകയോ, വീട്ടുകാരോട് ഇടപഴകുകയോ ചെയ്യാറില്ല. കൃത്യമായി സ്‌കൂളിലെത്താറുമില്ല. സംസാരിക്കുന്നതിനിടെ അമ്മ ഇടപെട്ടപ്പഴേക്കും ഒന്‍പതാംക്ലാസുകാരന്റെ ഭാവം ഭയപ്പെടുത്തും വിധം മാറുന്നത് കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments