HomeNewsVideo-Newsഅംബരചുംബികളുടെ മുകളിൽ അതിസാഹസിക പ്രകടനം നടത്തുന്ന റെമി ലൂസിഡിന് 68 നില കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു...

അംബരചുംബികളുടെ മുകളിൽ അതിസാഹസിക പ്രകടനം നടത്തുന്ന റെമി ലൂസിഡിന് 68 നില കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു ദാരുണാന്ത്യം ! വീഡിയോ

വലിയ കെട്ടിടങ്ങളുടെ മുകളിൽ കയറി സാഹസിക പ്രകടനം നടത്തുന്ന റെമി ലൂസിഡി 68 നില കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു മരിച്ചു. ട്രെഗണ്ടര്‍ ടവര്‍ കോംപ്ലക്‌സിനു മുകളില്‍നിന്നാണു ലൂസിഡി വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള പെന്റ്ഹൗസിന് പുറത്ത് ലൂസിഡി കുടുങ്ങിപ്പോവുകയായിരുന്നു. പരിഭ്രാന്തനായി പെന്റ്ഹൗസിന്റെ ജനലില്‍ അടിച്ചെന്നും ഇതുകണ്ട് അവിടെ ജോലി ചെയ്തിരുന്നയാള്‍ പേടിച്ച്‌ പോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ കാല്‍തെറ്റി വീണാണ് അന്ത്യം സംഭവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments