HomeNewsShortകേരളം കാണാനെത്തിയെ അമേരിക്കൻ വനിതയെ മദ്യം നൽകി ബലാൽസംഗം ചെയ്തു; കൊല്ലത്ത് രണ്ടുപേർ അറസ്റ്റിൽ

കേരളം കാണാനെത്തിയെ അമേരിക്കൻ വനിതയെ മദ്യം നൽകി ബലാൽസംഗം ചെയ്തു; കൊല്ലത്ത് രണ്ടുപേർ അറസ്റ്റിൽ

അമേരിക്കൻ വനിതയെ മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചു. കരുനാഗപ്പള്ളിയിൽ ആണ് കേരള സമൂഹത്തിനാകെ അപമാനമാകുന്ന സംഭവം ഉണ്ടായത്. മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം. സംഭവത്തിൽ ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവർ അറസ്റ്റിലായി. കരുനാഗപ്പള്ളി പോലീസാണ് പ്രതികളെ പിടികൂടിയത്. രണ്ടുദിവസം മുമ്പ് പകൽ സമയത്താണ് സംഭവം നടന്നത്. ആശ്രമത്തിനു സമീപമുള്ള ബീച്ചിൽ ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തെത്തിയ പ്രതികൾ, സൗഹൃദം സ്ഥാപിച്ച ശേഷം സിഗരറ്റ് നൽകി. വേണ്ടെന്ന് പറഞ്ഞപ്പോൾ മദ്യക്കുപ്പി കാട്ടി മദ്യം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റി. അമിതമായ മദ്യം കഴിച്ചതിനാൽ ഇവർക്ക് ബോധം നഷ്ടപ്പെട്ടു പോയിരുന്നു. പിന്നീട് ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ബോധം വന്നപ്പോൾ തിരിച്ച് ആശ്രമത്തിലെത്തിയ സ്ത്രീ ഇവിടുത്തെ അധികൃതരോട് പീഡിപ്പിക്കപ്പെട്ട വിവരം പറയുകയായിരുന്നു. ആശ്രമം അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments