HomeTech And gadgetsഗ്രൂപ്പ് ചാറ്റുകളിൽ പുതിയ മാറ്റം അവതരിപ്പിച്ച് വാട്സ്ആപ്പ്; ഇനി ഗ്രൂപ്പുകളിൽ അംഗത്വം നേടാൻ വളരെയെളുപ്പം !

ഗ്രൂപ്പ് ചാറ്റുകളിൽ പുതിയ മാറ്റം അവതരിപ്പിച്ച് വാട്സ്ആപ്പ്; ഇനി ഗ്രൂപ്പുകളിൽ അംഗത്വം നേടാൻ വളരെയെളുപ്പം !

ഗ്രൂപ്പ് ചാറ്റുകളിലാണ് പുതിയ മാറ്റം അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഗ്രൂപ്പ് ചാറ്റില്‍ തെളിഞ്ഞുവരുന്ന ബാനറിന്റെ സഹായത്തോടെ പുതിയ ആളുകളെ ഗ്രൂപ്പിലേക്ക് ചേര്‍ക്കാൻ സാധിക്കും. നിലവില്‍, ഗ്രൂപ്പിന് പുറത്തുനിന്നുള്ള വ്യക്തിയെ ഗ്രൂപ്പില്‍ ചേര്‍ക്കണമെങ്കില്‍ ഗ്രൂപ്പ് ഇൻഫോ സെക്ഷനില്‍ പോകേണ്ടതുണ്ട്. ഈ സംവിധാനത്തിന് ബദലായാണ് പുതിയ ഫീച്ചര്‍ എത്തുന്നത്. ബാനറിന്റെ സഹായത്തോടെ, മറ്റു ഉപഭോക്താക്കളെ ക്ഷണിച്ച്‌ ഗ്രൂപ്പില്‍ ചേര്‍ക്കുന്ന രീതിയാണ് പുതിയ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. അതേസമയം, ഗ്രൂപ്പിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമാണ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് ഈ ഫീച്ചര്‍ എനേബിള്‍ അല്ലെങ്കില്‍ ഡിസേബിള്‍ ചെയ്യാവുന്നതാണ്. പുതിയ ആളുകളെ ഗ്രൂപ്പുകളില്‍ എളുപ്പത്തില്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് ഫീച്ചറിന് രൂപം നല്‍കിയിരിക്കുന്നത്. നിലവില്‍, ഈ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments