HomeNewsVideo-News''അത്താഴം വേണ്ടെനിക്ക് എന്റെ മണിച്ചേട്ടനെ തിരിച്ചു തന്നാൽ മതി..'' കലാഭവൻ മണിയുടെ വേർപാടിൽ മനംനൊന്ത് മണിയുടെ...

”അത്താഴം വേണ്ടെനിക്ക് എന്റെ മണിച്ചേട്ടനെ തിരിച്ചു തന്നാൽ മതി..” കലാഭവൻ മണിയുടെ വേർപാടിൽ മനംനൊന്ത് മണിയുടെ അപരന്റെ സ്റ്റെജ് ഷോ: കണ്ണു നിറയുന്ന വീഡിയോ !

കലാഭവൻ മണി എന്ന മഹാ നടൻ നമ്മെ വിട്ടുപിരിഞ്ഞു. എങ്കിലും അദ്ദേഹം ബാക്കി വച്ചിട്ടുപോയ ആ പാട്ടുകളും മണിച്ചിരിയുമെല്ലാം മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാകും. മണിയുടെ അപരനായി സ്റ്റെജ് ഷോകളിൽ നിറഞ്ഞു നിന്നിരുന്ന മറ്റൊരാൾ ഉണ്ടായിരുന്നു. മണിയുടെ മരണശേഷം അദ്ദേഹം ആദ്യമായി ഒരു വേദിക്ക് മുന്നിൽ എത്തുകയാണ്. മണിയുടെ ”ഉമ്പായി കുച്ചാണ്ട്… എന്ന ഗാനവുമായി. മണി ഏറെ സ്നേഹിച്ചിരുന്ന, മണിയെ ഏറെ സ്നേഹിച്ചിരുന്ന മണിയുടെ സ്വന്തം ചാലക്കുടിയിലായിരുന്നു സംഭവം എന്നതും യാദൃശ്ചികമായി.

 

വികാര നിർഭരമായ വാക്കുകൾക്കു ശേഷമാണ് അദ്ദേഹം ആ ഗാനം മണിയുടെ ശബ്ദത്തിൽ തന്നെ പാടുന്നത്. അവസാനം ‘അത്താഴം വേണ്ട, പകരം എനിക്ക് മണിച്ചേട്ടനെ തിരിച്ചു തന്നാൽ മതി’ എന്ന് അദ്ദേഹം പാടുന്നിടത്ത് പ്രേക്ഷകരുടെ കണ്ണു നിറയുന്നുണ്ട്. ആ വീഡിയോ ഒന്നു കാണാം.

LIKE

https://youtu.be/NjPPDjHX1ms

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments