ദുബൈ: മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു ഓരോ യാത്രക്കാരനും എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ഉണ്ടായത്. എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇകെ521ന് തീപിടിച്ചപ്പോള്‍ തന്നെ യാത്രക്കാരെ മുഴുവന്‍ 90 സെക്കന്റ് കൊണ്ട് എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ആ നിമിഷത്തില്‍ അവര്‍ എങ്ങനെയാകും പ്രതികരിച്ചിട്ടുണ്ടാകുക എന്നതാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ കാണിച്ചുതരുന്നത്. ഒരു യാത്രക്കാരന് റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് പുറത്തുവന്നിരിക്കുന്നത്.
എഞ്ചിന് തീപിടിച്ച് പുക വിമാനത്തിന് അകത്തെത്തിയപ്പോഴേക്കും എല്ലാവരും ഭയപ്പെട്ട് പുറത്തുകടക്കാനുള്ള വെപ്രാളം കാണിക്കുകയാണ്. എന്നാല്‍ ആ വെപ്രാളത്തിനിടയ്ക്കും ചിലര്‍ തങ്ങളുടെ ബാഗ് എടുക്കാനുള്ള ശ്രമവും വീഡിയോയില്‍ കാണാം. മറ്റുചിലര്‍ ഉറക്കെ പ്രാര്‍ത്ഥിച്ചും കരഞ്ഞുനിലവിളിക്കുന്നതുമെല്ലാം കേള്‍ക്കാം. പേടിക്കാതിരിക്കൂ, കുഴപ്പമില്ലെന്നൊക്കെ പലരും പറയുന്നുണ്ട്. അതിനിടയില്‍ ലാപ്്ടോപ്പ് എടുക്ക് എന്ന് ഒരാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
https://youtu.be/DXNPCNogr-U
കോടതിയിൽ, പാതിനഗ്നയായെത്തിയ യുവതിയെ കണ്ട ജഡ്ജി ചെയ്തത് ! വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: