HomeNewsVideo-Newsഒപ്പം ശയിക്കാൻ ഇന്നാരു പോവണമെന്ന് മൂവരും കൂടി ആലോചിച്ചു തീരുമാനിക്കും; മൂന്നു ഭാര്യമാരുമായി സസുഖം വാഴുന്ന...

ഒപ്പം ശയിക്കാൻ ഇന്നാരു പോവണമെന്ന് മൂവരും കൂടി ആലോചിച്ചു തീരുമാനിക്കും; മൂന്നു ഭാര്യമാരുമായി സസുഖം വാഴുന്ന വിരുതൻ ! -വീഡിയോ

വാഷിംഗ്ടൺ: ഒരു ഭാര്യക്ക് പകരം മൂന്നു ഭാര്യമാരുണ്ടെങ്കിലോ? അവന്റെ കാര്യം പോക്കാ എന്നല്ലേ പറയാൻ വരുന്നത്? വരട്ടെ, അതിനു മുൻപ് അമേരിക്കക്കാരനായ ജോഷ് എന്ന യുവാവിനെ പരിചയപ്പെടൂ. മൂന്നു ഭാര്യമാരുമായി ഒരു പ്രശ്നവുമില്ലാതെ അടിച്ചുപൊളിച്ചു ജീവിക്കുകയാണ് കക്ഷി. ഭാര്യമാരും ഹാപ്പി. സാഗ, അലിസ, മേരി ആഷ് ലെ എന്നിവരാണ് ജോഷിന്റെ പെൺപട. അവർ ആവശ്യപ്പെടുന്നതെല്ലാം ജോഷ് അപ്പോൾ സാധിച്ചുകൊടുക്കും. തിരിച്ചും അതുപോലെതന്നെ. പിന്നെങ്ങനെ പ്രശ്നങ്ങളുണ്ടാവും. കിടപ്പറയിലും മൂന്നുപേരെ ഒരുപോലെ തൃപ്തിപ്പെടുത്താൻ ജോഷ് വിരുതൻ തന്നെ. ഒപ്പം ശയിക്കാൻ ജോഷിനെ ക്ഷണിക്കുന്നത് മൂവരും കൂടിയാലോചിച്ചാണ്. കിടപ്പറയിൽ ഭർത്താവിനെ സന്തോഷിപ്പിക്കാൻ മൂവരും വ്യത്യസ്തമായി പെരുമാറുന്നതിനാൽ മടുപ്പ് തോന്നുന്നില്ലെന്ന് ജോഷ് പറയുന്നു. ഒരു ടെലിവിഷൻ ചാനലിലെ പരിപാടിയിലാണ് ഇവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചത്. പരസ്പരം പ്രശ്നങ്ങൾ പങ്കുവയ്ക്കാത്തതും, നിസാരപ്രശ്നങ്ങളെ ഊതിവീർപ്പിക്കുന്നതുമാണ് മിക്കപ്പോഴും വിവാഹബന്ധങ്ങൾ തകരുന്നതിന് കാരണമെന്നാണ് ഇവർ പറയുന്നത്. എല്ലാകാര്യവും തുറന്നു സംസാരിക്കുകയും പരസ്പരം മനസിലാക്കുകയും ചെയ്താൽ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് ജോഷിന്റെ അഭിപ്രായം. അനുഭവം കൊണ്ടാണ് അദ്ദേഹം ഇത് പറയുന്നത്.

 

എങ്കിൽ ഇതിനൊരു മറുപുറമുണ്ട്. ഇവരുടെ രീതികളോട് കുടുംബത്തിലെ മറ്റുള്ളവ‌ർക്ക് യോജിപ്പില്ല. മാനസികരോഗികളാണ് മൂവരും എന്നാണ് ചില കുടുംബാംഗങ്ങൾ വിശേഷിപ്പിക്കുന്നത്. എന്നാൽ, വിമർശനങ്ങളുണ്ടാകുമ്പോഴാണ് ബന്ധത്തിന് ശക്തികൂടുക എന്നു പറഞ്ഞ് വിമർശനങ്ങളെ തള്ളിക്കളഞ്ഞു സന്തോഷമായി ജീവിക്കുകയാണ് 4 പേരും കൂടി.

LIKE

https://youtu.be/EyQhkbpbTt8

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments