HomeNewsVideo-Newsനടുക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്; പഞ്ചാബിൽ തൊഴിലാളിയെ കെട്ടിതൂക്കി അടിച്ചു കൊന്നു

നടുക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്; പഞ്ചാബിൽ തൊഴിലാളിയെ കെട്ടിതൂക്കി അടിച്ചു കൊന്നു

അമൃത്‌സർ: മനം നടുക്കുന്ന കൊല വീണ്ടും. പഞ്ചാബിൽ തൊഴിൽസ്ഥലത്ത് ബിഹാറുകാരനായ തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി അടിച്ചുകൊന്നു.

ഫാക്ടറിയുടമയുടെ നേതൃത്വത്തിലുള്ള സംഘം തൊഴിലാളിയെ ഇരുമ്പുവടികൊണ്ട് ക്രൂരമായി മർദിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം പുറംലോകമറിഞ്ഞു . ദിവസക്കൂലിക്കു ജോലിയെടുക്കുന്ന രാം സിങ്ങിനെ മോഷണക്കുറ്റമാരോപിച്ചാണ് പീഡിപ്പിച്ചത്‌. വ്യാഴാഴ്ച കാറിലെത്തിയ ഒരു സംഘം രാം സിങ്ങിനെ വീട്ടിൽനിന്നു ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു.

തല കീഴായി കെട്ടി തൂക്കി ഫാക്ടറി ഉടമ ഇരുമ്പ് വടിക്ക് അടിക്കുന്നതും തുടർന്ന് തൊഴിലാളി വേദനകൊണ്ട് പുളയുന്നതും ദൃശ്യത്തിൽ കാണാം. സഹ തൊഴിലാളികൾ ഇത് കണ്ട് ചിരിക്കുന്നുമുണ്ട്. അവരിൽ ആരോ എടുത്ത  വിഡിയോയാണ്  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments