HomeNewsLatest Newsഇന്ത്യ-പാക് ക്രിക്കറ്റ് ചര്‍ച്ച; മുംബൈയിൽ ബിസിസിഐ ആസ്ഥാനത്ത് ശിവസേന തള്ളിക്കയറി

ഇന്ത്യ-പാക് ക്രിക്കറ്റ് ചര്‍ച്ച; മുംബൈയിൽ ബിസിസിഐ ആസ്ഥാനത്ത് ശിവസേന തള്ളിക്കയറി

മുംബൈ: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുന:രാരംഭിക്കാനുള്ള ശ്രമങ്ങളില്‍ പ്രതിഷേധിച്ച് ബിസിസിഐ ആസ്ഥാനത്ത് ശിവസേനയുടെ പ്രതിഷേധം.  പ്രകടനമായെത്തിയ ശിവസേന പ്രവത്തകര്‍ മുംബൈയിലെ ബിസിസിഐ ആസ്ഥാനമായ ക്രിക്കറ്റ് സെന്ററിലേക്ക് തള്ളിക്കയറി. ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ ഓഫീസിലെത്തിയ ശിവസേന പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.

പാകിസ്താനുമായുള്ള പരമ്പര പുന:രാരംഭിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് ശിവസേന. ‘ഷഹരിയാന്‍ ഖാന്‍ തിരിച്ചുപോവുക’ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്നു.

ശിവസേന പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് നടക്കേണ്ട ബിസിസിഐ-പിസിബി ചര്‍ച്ച താല്‍ക്കാലികമായി മാറ്റിവെച്ചു. സൗകര്യപ്രദമായ മറ്റെവിടെയെങ്കിലും ഇന്നുതന്നെ ചര്‍ച്ച നടത്താനാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments