പ്രണയാഭ്യർത്ഥന നിരസിച്ചു: കൊച്ചിയിൽ യുവാവ് പെൺകുട്ടിയെ വീട്ടിൽക്കയറി തീ കൊളുത്തിക്കൊന്നു !

180

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെപേരിൽ
എറണാകുളം കാക്കനാടില്‍ പെൺകുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു. അർധരാത്രി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് കയ്യിൽ കരുതിയിരുന്ന പെട്രോൾ പെൺകുട്ടിയുടെ ദേഹത്തൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. പെൺകുട്ടി സംഭവ സ്ഥലത്തുതന്നെ മരിച്ചു.

കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവിക (17)യാണ് കൊല്ലപ്പെട്ടത്. സാരമായി പൊള്ളലേറ്റ പറവൂർ പല്ലംതുരുത്തി സ്വദേശി മിഥുനിനെ (27) കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും താമസിയാതെ മരിച്ചു.

പുലർച്ചെ വീട്ടിലെത്തിയ യുവാവ് വാതിലില്‍ മുട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവാണ് തുറന്നത്. ഉടന്‍ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീവയ്ക്കുകയായിരുന്നു.