HomeNewsShortയോഗയെ മതവുമായി ബന്ധിപ്പിക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ല; മുഖ്യമന്ത്രി

യോഗയെ മതവുമായി ബന്ധിപ്പിക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ല; മുഖ്യമന്ത്രി

യോഗയെ മതവുമായി ബന്ധിപ്പിക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി. യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. മതവുമായി യോഗയെ ബന്ധിപ്പിക്കാനുള്ള ശ്രമം ചെറുക്കണം. സ്‌കൂളുകളില്‍ യോഗ പരിശീലനത്തിനായുള്ള പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ പങ്കെടുത്തു. രാജ് ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നേതൃത്വത്തിലും വിജിലന്‍സ് ഡയറക്ട്രേറ്റില്‍ ലോക്‌നാഥ് ബെഹറയുടെ നേതൃത്വത്തിലും യോഗ അഭ്യാസങ്ങള്‍ നടന്നു.

ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതില്‍ യോഗ പ്രധാന പങ്കുവഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മേദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നമ്മുടെ ഭാഷയും സംസ്ക്കാരവും പാരമ്ബര്യവും മനസിലാകാത്ത പല രാജ്യക്കാര്‍ക്കും ഇന്ത്യയുമായി ബന്ധം വരുന്നത് യോഗയിലൂടെയാണ്. മനസിനേയും ശരീരത്തേയും ആത്മാവിനേയും ബന്ധിപ്പിക്കുന്ന യോഗ ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞിരുന്നു. fb-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments