HomeNewsShortഞാൻ തീവ്രവാദിയല്ല; നീ​തി​ന്യാ​യ വ്യ​വ​സ്​​ഥ​യി​ൽ കൊടികുത്തിവാഴുന്ന ജാ​തി​യും അ​ഴി​മ​തി​യും നിർത്തലാക്കും വരെ പോരാട്ടം; ജസ്റ്റിസ് കർണൻ

ഞാൻ തീവ്രവാദിയല്ല; നീ​തി​ന്യാ​യ വ്യ​വ​സ്​​ഥ​യി​ൽ കൊടികുത്തിവാഴുന്ന ജാ​തി​യും അ​ഴി​മ​തി​യും നിർത്തലാക്കും വരെ പോരാട്ടം; ജസ്റ്റിസ് കർണൻ

നീ​തി​ന്യാ​യ വ്യ​വ​സ്​​ഥ​യി​ൽ കൊടികുത്തിവാഴുന്ന ജാ​തി​യും അ​ഴി​മ​തി​യും നിർത്തലാക്കും വരെ പോരാട്ടം തുടരുമെന്ന് ജസ്റ്റിസ് കർണൻ. ചൊ​വ്വാ​ഴ്​​ച രാ​ത്രി അ​റ​സ്​​റ്റിലായ ഇ​ദ്ദേ​ഹം കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. താ​ൻ കു​റ്റ​വാ​ളി​യ​ല്ല. നീ​തി​ന്യാ​യ വ്യ​വ​സ്​​ഥ​യി​ൽ ജാ​തി​യും അ​ഴി​മ​തി​യും കൊ​ടി​കു​ത്തി​വാ​ഴു​ക​യാ​ണ്. ജു​ഡീ​ഷ്യ​റി രം​ഗ​ത്തു​ള്ള അ​ഴി​മ​തി​യെ ന്യാ​യീ​ക​രി​ക്കു​ക​യാ​ണ്​ സുപ്രീം​കോ​ട​തി. ഇ​തി​നെ എ​തി​ർ​ത്ത്​ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം തു​ട​രും. തോ​ക്കി​ൻ മു​ന​യി​ലാ​ണ്​ പൊ​ലീ​സ്​ ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പൊ​ലീ​സി​ന്റെ ന​ട​പ​ടി​ക​ളെ വി​മ​ർ​ശി​ക്കു​ന്നി​ല്ല. ന​ന്മ ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ ത​ന്റെ സ​മ​രം. കേ​സ്​ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ഴി​മ​തി ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്​ ത​ന്റെ നി​ല​പാ​ട്. ഇ​തിന്റെ പേ​രി​ൽ​ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്യേ​ണ്ട​തിന്റെ ആ​വ​ശ്യ​ക​ത​യെ​ന്താ​ണെ​ന്നും ക​ർ​ണ​ൻ ചോ​ദി​ച്ചു.fb-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments