HomeNewsShortതോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടെ; വിഎസ്അച്ചുതാനന്ദൻ

തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടെ; വിഎസ്അച്ചുതാനന്ദൻ

മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.അഴിമതി ആരോപണം നേരിടുന്നവരെ കൊണ്ടു നടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായി തോന്നിയിട്ടുണ്ടാവുമെന്നും അതുകൊണ്ടാണ് തോമസ് ചാണ്ടി മന്ത്രി സഭയില്‍ തുടരുന്നതെന്നുമായിരുന്നു ആരോപണങ്ങളോട് വി.എസിന്റെ പ്രതികരണം. തോമസ് ചാണ്ടി ഇനിയും മന്ത്രി സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് അത് മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കൊച്ചിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കായല്‍ കൈയ്യേറ്റവും നിലം നികത്തലും അനധികൃത കെട്ടിട നിര്‍മ്മാണവും അടക്കം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തിയിരുന്നു. കായല്‍ കയ്യേറിയിട്ടില്ലെന്ന് തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു. ഒരു സെന്റ് ഭൂമി പോലും കയ്യേറിയെന്ന് ആര്‍ക്കും തെളിയിക്കാനാവില്ല. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് നികത്തിയത്. വഴിയിലിട്ട മണ്ണ് എടുത്ത് മാറ്റാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനം എടുക്കുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചത്. എല്‍ഡിഎഫും മുഖ്യമന്ത്രിയും വിഷയം ചര്‍ച്ച ചെയ്യുമെന്നും ജി. സുധാകരന്‍ പറഞ്ഞിരുന്നു. തോമസ് ചാണ്ടിക്കെതിരായ ആരോപണം സര്‍ക്കാര്‍ പല രീതിയിലും അന്വേഷിക്കുണ്ട്. അന്വേഷണത്തിന് ശേഷം തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. എല്ലാവരും പത്രം വായിക്കുന്നുണ്ട് ന്യായമായ കണ്ടെത്തലുണ്ടാകുമെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments