HomeNewsShortഅനധികൃത പണം കണ്ടെത്തി: വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

അനധികൃത പണം കണ്ടെത്തി: വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. കണക്കിൽപ്പെടാത്ത വന്‍തുക മണ്ഡലത്തില്‍ നിന്ന് ആദായനികുതി വകുപ്പ് റെയ്‍ഡുകളിൽ കണ്ടെത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാർശ പ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. തമിഴ്‍നാട്ടിൽ പരസ്യപ്രചാരണം അവസാനിച്ച് മണിക്കൂറുകൾക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിറങ്ങിയത്.

വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അണ്ണാഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇത് കണക്കിലെടുത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് തേടി. ഏപ്രിൽ 18-നാണ് തമിഴ്‍നാട്ടിൽ പോളിംഗ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments