400 കിലോമീറ്റർ വെറും 5 മണിക്കൂർ കൊണ്ട് : ഈ നന്മയ്ക്കു മുന്നിൽ കേരളം നമിക്കുന്നു: താരമായി ആംബുലൻസ് ഡ്രൈവർ ഹസ്സൻ

181

ശ​​​ര​​​വേ​​​ഗ​​​ത്തി​​​ലാ​​ണു മം​​​ഗ​​​ലാ​​​പു​​​ര​​​ത്തു​​നി​​​ന്നു കൊ​​​ച്ചി​​​യി​​​ലേ​​​ക്കു ഹ​​സ​​ൻ പാ​​ഞ്ഞ​​ത്. മനസ്സിൽ പിഞ്ചു കുഞ്ഞിന്റെ മുഖം മാത്രം. ആം​​​ബു​​​ല​​​ൻ​​​സ് അ​​തി​​വേ​​ഗം പാ​​യി​​ക്കു​​ന്പോ​​ഴും ജീ​​വ​​നു​​മാ​​യി മ​​ല്ല​​ടി​​ക്കു​​ന്ന ചോ​​ര​​ക്കു​​ഞ്ഞി​​ന്‍റെ നി​​ഷ്ക​​ള​​ങ്ക മു​​ഖ​​മാ​​യി​​രു​​ന്നു കാ​​​സ​​​ർ​​​ഗോ​​​ഡ് ഉ​​​ദു​​​മ മു​​​ക്കു​​​ന്നോ​​​ത്ത് സ്വ​​​ദേ​​​ശി ഹ​​​സ​​​ൻ എ​​​ന്ന 34 കാ​​​ര​​​ൻ ഡ്രൈ​​വ​​റു​​ടെ മ​​ന​​സി​​ൽ.
നാ​​​ടൊ​​​ന്നാ​​​കെ ജീ​​​വ​​​ന്‍റെ വി​​​ല​​​യ​​​റി​​​ഞ്ഞു വ​​​ഴി​​യൊ​​രു​​ക്കി​​യ​​​പ്പോ​​​ൾ ഹ​​​സ​​​ന് മം​​​ഗ​​​ലാ​​​പു​​​ര​​​ത്തു​​നി​​​ന്നു 400 കി​​ലോ​​മീ​​റ്റ​​ർ താ​​ണ്ടി കൊ​​​ച്ചി​​​യി​​​ലെ​​​ത്താ​​​ൻ വേ​​​ണ്ടി​​വ​​​ന്ന​​​തു വെ​​​റും അ​​​ഞ്ച​​​ര മ​​​ണി​​​ക്കൂ​​​ർ.

വ​​ഴി​​യൊ​​രു​​ക്കാ​​ൻ ഗ​​​താ​​​ഗ​​​തം നി​​​യ​​​ന്ത്രി​​​ച്ചു വ​​​ഴി​​​നീ​​​ളെ പോ​​​ലീ​​​സും നാ​​​ട്ടു​​​കാ​​​രും. കു​​​ഞ്ഞി​​​ന്‍റെ ജീ​​​വ​​​നാ​​​യി ഉ​​​ള്ളു​​​രു​​​കി പ്രാ​​​ർ​​​ഥി​​​ച്ച് ആം​​​ബു​​​ല​​​ൻ​​​സി​​​നു​​​ള്ളി​​​ൽ കു​​ട്ടി​​യു​​ടെ മാ​​​താ​​​പി​​​ക്കാ​​​ൾ. കു​​​ഞ്ഞി​​​നെ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ കൈ​​യി​​​ൽ ഏ​​​ൽ​​​പി​​​ച്ച​​​പ്പോ​​​ഴാ​​​ണു ത​​ന്‍റെ ശ്വാ​​സ​​ഗ​​തി നേ​​രെ​​യാ​​യ​​തെ​​ന്നു വി​​​റ​​​യ​​​ലോ​​​ടെ ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു. എ​​​ന്ത് പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ ഉ​​​ണ്ടാ​​​യാ​​​ലും കു​​​ഞ്ഞി​​​ന്‍റെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്ക​​​ണം എ​​ന്ന​​തു മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഡ്രൈ​​​വിം​​​ഗി​​​നി​​​ട​​​യി​​​ലെ ചി​​ന്ത. ഹസ്സൻ പറയുന്നു.നാടെങ്ങും ഈ നന്മയ്ക്കുമുന്നിൽ മനസ്സ് നമിക്കുകയാണ് ഇപ്പോൾ.ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു.