HomeNewsShortഉത്തരാഖണ്ഡ് ദുരന്തം: 14 മൃതദേഹങ്ങൾ കണ്ടെത്തി: രക്ഷപ്രവർത്തനത്തിന് യു.എന്നും

ഉത്തരാഖണ്ഡ് ദുരന്തം: 14 മൃതദേഹങ്ങൾ കണ്ടെത്തി: രക്ഷപ്രവർത്തനത്തിന് യു.എന്നും

 

ഉത്തരാഖണ്ഡ് ദുരന്തത്തിൽ 14 മൃതദേഹങ്ങൾ പലയിടത്തുനിന്നായി കണ്ടെടുത്തതായി ചമോലി പോലീസ് അറിയിച്ചു. തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുളള പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതുവരെ 15 പേരെ തുരങ്കത്തിൽ നിന്ന് രക്ഷിച്ചതായും ചമോലി പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. . 13 ഗ്രാമങ്ങൾ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രണ്ടു തുരങ്കങ്ങളിലായി നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നതായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇതിൽ തപോവൻ തുരങ്കത്തിലാണ് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുളള ദൗത്യം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഏഴുമണി മുതൽ രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments