‘അമ്മ’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി: ഉത്ഘാടനം ചെയ്ത് താര രാജാക്കന്മാർ: ചിലവ് 10 കോടി

40

അഭിനേതാക്കളുടെ സംഘടനയായ’അമ്മ’യ്ക്ക് ആസ്ഥാന മന്ദിരം ഒരുങ്ങി. അമ്മയുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു ഇങ്ങനെ ഒരു പ്രസ്ഥാനമെന്നും മലയാള സിനിമയ്ക്ക് നിരവധി നല്ല കാര്യങ്ങൾ ഈ ബിൽഡിം​ഗ് കൊണ്ട് ലഭിക്കട്ടെയെന്നും ട്വന്റി 20ക്ക് ശേഷം വീണ്ടുമൊരു സിനിമ വരുമെന്നും മോഹൻലാൽ ഉ​ദ്ഘാടന വേളയിൽ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ നൂറ് പേര്‍ക്കായിരുന്നു പ്രവേശനം.

സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് 10 കോടിയോളം ചെലവിട്ട് കലൂരിൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. അഞ്ച് നിലയുള്ള കെട്ടിടം നവീകരിച്ചാണ് അമ്മ ആസ്ഥാന മന്ദിരമായി തയ്യാറാക്കിയിരിക്കുന്നത്. നടി, നടന്മാർക്ക് സൗകര്യമായിരുന്ന് കഥകൾ കേൾക്കാനുള്ള സൗകര്യം ഉൾപ്പടെ കെട്ടിടത്തിൽ സജീകരിച്ചിട്ടുണ്ട്.