HomeNewsShortഉത്തരാഖണ്ഡ് ബസ് അപകടം; മരിച്ചവരുടെ എണ്ണം 26 കവിഞ്ഞു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ...

ഉത്തരാഖണ്ഡ് ബസ് അപകടം; മരിച്ചവരുടെ എണ്ണം 26 കവിഞ്ഞു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ ധനസഹായം

ഉത്തരാഖണ്ഡ് ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. നാല് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി അധികൃതര്‍ അറിയിച്ചു ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപയും നൽകും . ഇന്നലെ രാത്രി തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും മറ്റും ഡെഹ്റാഡൂണിലേക്ക് തിരിച്ചിരുന്നു. . ഇന്നലെയാണ് മധ്യപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകരുമായി പോയ ബസ് അപകടത്തില്‍ പെട്ടത്. ഉത്തരകാശിയിലെ യമുനോത്രിയിലേക്ക് പോകുകയായിരുന്നു ഇവര്‍. ബസ് മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments