പുരുഷബീജത്തെ കൊല്ലും ഈ ഭക്ഷണങ്ങൾ; പുരുഷന്മാർ ഭക്ഷണത്തിൽ ഇവ നിർബന്ധമായും കുറയ്ക്കുക !

87

അത്ര എളുപ്പത്തില്‍ കണ്ട് പിടിക്കാന്‍ കഴിയാത്ത പ്രശ്നമാണ് പുരുഷന്മാരിലെ വന്ധ്യത എന്നത്. വളരെ പെട്ടെന്നൊന്നും കണ്ടുപിടിക്കാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെ പുരുഷ വന്ധ്യത ഒരു വില്ലന്‍ തന്നെയാണ്. പുരുഷനില്‍ ആവശ്യമായ ബീജം അല്ലെങ്കില്‍ സ്‌പേം കൗണ്ട് ഇല്ലെങ്കില്‍ ഗര്‍ഭധാരണം നടക്കില്ല. ഇത് വന്ധ്യതയ്ക്ക് കാരണമാകും. വന്ധ്യതയ്‌ക്ക് ജീവിത ശൈലിയും കഴിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളുമാണ് വില്ലനാകുന്നത്. കഴിക്കുന്ന ഭക്ഷണത്തില്‍ പുരുഷന്മാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബീജത്തിന്റെ എണ്ണം കുറയാന്‍ അത് കാരണമാകും. ഇത്തരത്തില്‍ ബീജത്തിന്റെ അളവ് കുറക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം:

പച്ചവെളുത്തുള്ളി കഴിയ്ക്കുന്നത് പുരുഷനിലെ ബീജക്കുറവിന് കാരണമാകും. വേവിച്ച്‌ കഴിച്ചാല്‍ ഈ പ്രശ്‌നം ഉണ്ടാകില്ല.
ആര്യവേപ്പില അമിതമായി ഉപയോഗിക്കുന്നത് പുരുഷന്മാര്‍ക്ക് നല്ലതല്ല. പപ്പായയുടെ കുരുവും ഇതേരീതിയില്‍ പുരുഷന്മാരുടെ ബീജങ്ങളെ വിപരീതമായി ബാധിയ്ക്കുന്ന ഒന്നാണ്. ആരോഗ്യകരമായ ഒരു കുഞ്ഞ് ജനിക്കാന്‍ നമ്മളും ആരോഗ്യത്തോടെ ഇരിക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണം നിങ്ങളുടെ ഭക്ഷണക്രമവും പോഷകാഹാരവും ശ്രദ്ധിക്കണം. സ്ത്രീകള്‍ ഗര്‍ഭിണിയാകാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ പലപ്പോഴും ഡോക്ടര്‍മാര്‍ ആവശ്യപ്പെടാറുണ്ട്. അതുപോലെ തന്നെയാണ് പുരുഷന്മാര്‍ക്കും. ചില ഭക്ഷണങ്ങള്‍ ബീജത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുകയും അവയുടെ എണ്ണത്തെ നശിപ്പിക്കുകയും ചെയ്യും.