HomeNewsShortഎല്ലാം ചെയ്തത് കുൽദീപ് തന്നെ: അപകടത്തിനു തൊട്ടുമുമ്പും ഭീഷണിപ്പെടുത്തി: ഉന്നാവോ സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പുറത്ത്:

എല്ലാം ചെയ്തത് കുൽദീപ് തന്നെ: അപകടത്തിനു തൊട്ടുമുമ്പും ഭീഷണിപ്പെടുത്തി: ഉന്നാവോ സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പുറത്ത്:

ഉന്നാവോ സംഭവത്തില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി സിബിഐക്ക് നല്‍കിയ മൊഴി പുറത്തുവന്നു. കാറപകടത്തിന് പിന്നില്‍ ബിജെപി നേതാവും എംഎല്‍എയുമായ കുല്‍ദീപ് സിങ് സെന്‍ഗാര്‍ തന്നെയാണെന്ന് പെണ്‍കുട്ടി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. അത്യാസന്ന നിലയില്‍ ഡല്‍ഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞദിവസം വാര്‍ഡിലേക്കു മാറ്റിയിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലെത്തി സിബിഐ പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്.

അപകടത്തിന് തൊട്ട് മുമ്പ് തന്നെ സെന്‍ഗാറും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ജൂലൈ 28 നായിരുന്നു ഉന്നാവോ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

ഉന്നാവോയില്‍ നിന്നും റായ്ബറേലിയിലേക്ക് പോയികൊണ്ടിരിക്കെ വാഹനം ട്രക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments