HomeNewsShortകൊച്ചിയിലെ അനധികൃത ഫ്‌ളാറ്റുകൾ സെപ്റ്റംബർ 20 നകം പൊളിച്ചു മാറ്റണം: അന്ത്യ ശാസനയുമായി സുപ്രീം കോടതി

കൊച്ചിയിലെ അനധികൃത ഫ്‌ളാറ്റുകൾ സെപ്റ്റംബർ 20 നകം പൊളിച്ചു മാറ്റണം: അന്ത്യ ശാസനയുമായി സുപ്രീം കോടതി

മരടില്‍ തീരദേശനിയം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി. സെപ്റ്റംബര്‍ 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേസില്‍ ചീഫ് സെക്രട്ടറി ഹാജരാകണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

23 ന് കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടു.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടതിനെതിരേ ഫ്‌ളാറ്റുടമകള്‍ നല്‍കിയ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കോടതി ഉത്തരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments