HomeNewsShortചന്ദ്രയാൻ സോഫ്റ്റ്‌ ലാൻഡിംഗ് അനിശ്ചിതത്വത്തിൽ: വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായി

ചന്ദ്രയാൻ സോഫ്റ്റ്‌ ലാൻഡിംഗ് അനിശ്ചിതത്വത്തിൽ: വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായി

ഐഎസ്ആർഒയ്ക്ക് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. 2.1 കിലോമീറ്റർ വരെ കൃത്യമായ സിഗ്നലുകൾ കിട്ടിയിരുന്നു. എല്ലാം കൃത്യമായി പോയിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സിഗ്നലുകൾ നഷ്ടമായെന്നും കെ ശിവൻ പറഞ്ഞു.

2.1 കിലോമീറ്റര്‍ ദൂരം ബാക്കിയുള്ളപ്പോഴാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ലാന്‍ഡിങിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടില്ല. ലഭിച്ച വിവരങ്ങള്‍ പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. മൂന്ന് ഭാഗങ്ങളടങ്ങിയ ചാന്ദ്രദൗത്യത്തിന്‍റെ ആറ് പേലോഡുകളടങ്ങിയ ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments