HomeNewsShortമുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുന്നു; ലൈംഗിക ആരോപണം തെളിഞ്ഞാല്‍ പൊതുരംഗത്ത് ഉണ്ടാകില്ല; പിണറായിക്കു മറുപടിയുമായി ഉമ്മൻ...

മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുന്നു; ലൈംഗിക ആരോപണം തെളിഞ്ഞാല്‍ പൊതുരംഗത്ത് ഉണ്ടാകില്ല; പിണറായിക്കു മറുപടിയുമായി ഉമ്മൻ ചാണ്ടി

മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്നും ലൈംഗിക ആരോപണം തെളിഞ്ഞാല്‍ പൊതുരംഗത്ത് ഉണ്ടാകില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇപ്പോൾ പുറത്തുവന്നത് സോളാര്‍ റിപ്പോര്‍ട്ടാണോ സരിതയുടെ റിപ്പോര്‍ട്ടാണോ എന്ന് സംശയമുണ്ട്. ഒരു ബുക്കില്‍ കമ്മീഷന്‍ ഒപ്പിടാത്തതിനുള്ള കാരണം എന്താണെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. ഇക്കാര്യത്തില്‍ സംശയങ്ങളുണ്ടെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു. സഭയിൽ എഴുതി തയാറാക്കിയ കുറിപ്പാണ് മുഖ്യമന്ത്രി വായിച്ചത്. ഇത്ര ധൃതി പിടിച്ച് മുഖ്യമന്ത്രി പറയാനുണ്ടായ സാഹചര്യമെന്താണ്? ഇതിനെയാണ് നിയമസഭയിൽ പ്രതിപക്ഷം ചോദ്യം ചെയ്തത്. അദ്ദേഹം പറഞ്ഞു.

കാബിനറ്റ് തീരുമാനിച്ചു എന്നായിരുന്നു നേരത്തേ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കേസെടുത്ത് അന്വേഷിക്കും എന്നാണ് അന്നു പറഞ്ഞത്. അന്വേഷിച്ച് തെളിവുണ്ടെങ്കിൽ കേസെടുക്കും എന്നാക്കിമാറ്റി. എന്താണ് ഇങ്ങനെ മാറ്റിപ്പറയുന്നതിനു കാരണം? സുപ്രീം കോടതി മുൻ ജ‍ഡ്ജിയുടെ നിയമോപദേശം കിട്ടിയതനുസരിച്ചാകാം സർക്കാർ പിന്നോട്ടു പോയത്. സരിത നായർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. കമ്മിഷൻ പറഞ്ഞതല്ല, കത്തിൽ പറയുന്നവർക്കെതിരെയാണ് കേസ് എടുക്കുന്നത്. നിയമവിരുദ്ധമാണ് നടപടിയാണിതന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

യുഡിഎഫ് നേതാക്കൾ തലയിൽ മുണ്ടിട്ടു നടക്കണമെന്ന് പറയുന്നവർ എന്തിനാണ് റിപ്പോർട്ട് ഇത്ര രഹസ്യമാക്കി വച്ചതെന്നും അദ്ദേഹം ചോദിച്ചു. റിപ്പോര്‍ട്ടിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ പോലും അറിയിച്ചില്ല. ഇന്നലെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സര്‍ക്കാര്‍ ഇന്നെടുത്തത്. കത്തിന്റെ വിശ്വാസ്യതയിലും സംശയമുണ്ട്. നിയമപരമായ അന്വേഷണത്തെ താന്‍ ഭയക്കുന്നില്ലെന്നും ഒരു നടപടിയിലും ആശങ്കയില്ലെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണാടിക്കൂട്ടിലല്ല ഞാൻ കഴിയുന്നത്.

ആരോപിക്കപ്പെട്ട രണ്ടു കാര്യങ്ങളിലും എനിക്ക് ബലഹീനതയുണ്ടെന്ന് ആരും പറയില്ല. ജനങ്ങൾക്കിടയിലാണ് ഞാൻ ജീവിക്കുന്നത്. ഈ പറഞ്ഞ കാര്യങ്ങളിൽ ഒരു ശതമാനമെങ്കിലും ശരിയാണെന്നു തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. ഇത് പ്രതികാര രാഷ്ട്രീയമാണ്. മുഖ്യമന്ത്രി വൃത്തികെട്ട ധൃതി കാണിച്ചു. സുപ്രീ കോടതി മുൻ ജ‍ഡ്ജിയുടെ നിയമോപദേശം കിട്ടിയതനുസരിച്ചാകാം സർക്കാർ പിന്നോട്ടു പോയത്. സരിത നായർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. അല്ലാതെ കമ്മിഷന്റെ നിർദേശപ്രകാരമല്ല. നിയമവിരുദ്ധമായ നടപടിയാണിത്.

ഇപ്പോൾ പുറത്തുവന്നത് സരിത റിപ്പോർട്ടാണോ സോളർ റിപ്പോർട്ടാണോ? സംശയമുണ്ട്. സരിതയുടെ കത്ത് രണ്ട് വാല്യങ്ങളിലായാണ് നൽകിയിരിക്കുന്നത്. ഇതിലും അസ്വഭാവികതയുണ്ട്. ജയിലിലെ കത്ത് 21 പേജാണ്. റിപ്പോർട്ടിൽ പരിഗണിച്ചതാകട്ടെ 25 പേജുള്ള കത്തും. ടേംസ് ഓഫ് റഫറൻസ് ആണ് കമ്മിഷനുകളെ സംബന്ധിച്ച് പ്രധാനം. എന്നാൽ ഇതുവരെയും ടേംസ് ഓഫ് റഫറൻസ് ചർച്ചയായിട്ടില്ല. സരിത ഒരു അഴിമതി ആരോപണവും കമ്മിഷനുമുന്നിൽ ഉന്നയിച്ചിട്ടില്ല. കമ്മിഷൻ എൽഡിഎഫ് സർക്കാരിന്റെ താളത്തിനൊത്തു തുള്ളിയെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments