ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു ഹൈക്കമാൻഡ്

എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ വിജയ സാധ്യത ഉമ്മന്‍ ചാണ്ടിയെ ആശ്രയിച്ചാണെന്നും പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിലൊന്നില്‍ അദ്ദേഹം മത്സരിക്കണമെന്നും സംസ്ഥാന നേതാക്കള്‍ വീണ്ടും ആവശ്യപ്പെട്ടു.

ഇതിന്റെ ചുവടുപിടിച്ചാണ് അദ്ദേഹത്തോട് ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയത്. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചെന്നാണ് വിവരം. എന്നാല്‍, ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടില്ല.