HomeNewsShortമുരളീധരന്റെ സ്ഥാനാർത്ഥിത്വം; ആവേശത്തിമിർപ്പിൽ വടകര യുഡിഫ്

മുരളീധരന്റെ സ്ഥാനാർത്ഥിത്വം; ആവേശത്തിമിർപ്പിൽ വടകര യുഡിഫ്

സംഘടനാപരമായി സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണെങ്കിലും കഴിഞ്ഞ രണ്ടു തവണയായി യുഡിഎഫാണ് വടകരയില്‍ വിജയിക്കുന്നത്. 2009 ല്‍ സിപിഎമ്മിലെ സിറ്റിങ് എംപി പി സതീദേവിയെ അമ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ദീര്‍ഘകാലത്തിന് ശേഷം മുല്ലപ്പള്ളിയിലൂടെ കോണ്‍ഗ്രസ് വടകരയില്‍ വിജയിച്ചത്.

ഇത്തവണയും മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണമെന്നായിരുന്നു ഏവരുടേയും ആവശ്യം. ഹൈക്കമാന്‍ഡും മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിനിടിയില്‍ പല പേരുകളും ഉയര്‍ന്നു വന്നു. ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം മുരളീധരനെ സമീപിക്കുകയായിരുന്നു. അദ്ദേഹം സമ്മതിച്ചതോടെ അല്‍പം വൈകിയിട്ടാണെങ്കിലും മികച്ച സ്ഥാനാര്‍ത്ഥിയെ കിട്ടിയതിന്‍റെ ആവേശത്തിലാണ് വടകരയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments