HomeNewsShortശബരിമല ദര്‍ശനത്തിനായി വീണ്ടും രണ്ട് സ്ത്രീകള്‍; പ്രതിഷേധങ്ങള്‍ അറിയാതെ എത്തിയതാണെന്ന് സ്ത്രീകള്‍

ശബരിമല ദര്‍ശനത്തിനായി വീണ്ടും രണ്ട് സ്ത്രീകള്‍; പ്രതിഷേധങ്ങള്‍ അറിയാതെ എത്തിയതാണെന്ന് സ്ത്രീകള്‍

സന്നിധാനത്തേക്ക് പോകാനൊരുങ്ങിയ ആന്ധ്രപ്രദേശ് സ്വദേശിനികളായ രണ്ട് യുവതികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. വാസന്തയും ആദിശേഷനുമാണ് മലകയറാനെത്തിയത്. ഇവര്‍ക്ക് 42 വയസ്സിന് താഴെയാണ് പ്രായം.ശബരിമലയിലെ പ്രതിഷേധങ്ങള്‍ അറിയാതെ വന്നതാണെന്ന് സ്ത്രീകള്‍ പറഞ്ഞു.

മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവരെത്തിയത്. പൊലീസ് അകമ്പടികള്‍ ഇല്ലാതെയാണ് ഇവര്‍ മലകയറിയത്. എന്നാല്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവതികളുടെ പ്രവേശനത്തിന് എതിരെ ഭക്തര്‍ വഴിയില്‍ കിടന്നും ശരണം വിളിച്ചും പ്രതിഷേധം പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് എത്തി യുവതികളെ പമ്പാ ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയായിരുന്നു. ഇരുവരുടെ പക്കല്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ ഇല്ല. രണ്ട് പേരുടെയും പ്രായം 45 വയസ്സിന് താഴെയാണെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments