മെക്സിക്കൻ മതിൽ നിർമ്മാണം; വീണ്ടും അടിയന്തരാവസ്ഥ ഭീഷണി മുഴക്കി ഡൊണാൾഡ് ട്രംപ്

91

മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്ന കാര്യത്തില്‍ ഡെമോക്രാറ്റുകളുമായി ഒരു സമവായത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകളുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എന്നാല്‍ വഴങ്ങിയില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ട്രംപ് പറയുന്നത്.

മെക്സിക്കന്‍ മതില്‍ നിര്‍മാണത്തിന് ആവശ്യപ്പെട്ട പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് അടച്ചിട്ട ട്രഷറികള്‍ കഴിഞ്ഞ ദിവസം തുറന്നെങ്കിലും തന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ച്‌ നില്‍ക്കുകയാണ് ട്രംപ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദം ചെലുത്താം അല്ലെങ്കില്‍ മറ്റ് പദ്ധതികള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള തുക മതില്‍ നിര്‍മാണത്തിനായി ഉപയോഗിക്കാം എന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.