HomeNewsShortരാഷ്‌ട്രീയപാര്‍ട്ടികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടഞ്ഞാല്‍ യുക്തമായ നടപടി; താക്കീതുമായി മുഖ്യമന്ത്രി

രാഷ്‌ട്രീയപാര്‍ട്ടികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടഞ്ഞാല്‍ യുക്തമായ നടപടി; താക്കീതുമായി മുഖ്യമന്ത്രി

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം എല്ലാ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ നിന്നും വ്യത്യസ്തമായ സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും യുക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ് രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനം അനുവദിക്കുന്നത്. രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കള്‍ പൊലീസുകാരുമായി അന്വേഷണത്തില്‍ സഹകരിക്കുന്ന സ്ഥിതിയുമാണ് സംസ്ഥാനത്ത് പൊതുവില്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടി ഓഫീസുകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായ സാഹചര്യം സൃഷ്ടിക്കുക എന്നത് ജനാധിപത്യസമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്തരം സ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടുപോവുക എന്നത് പൊലീസിന്റെ പൊതുവായ ചുമതല എന്ന നിലയിലാണ് ജനാധിപത്യസമൂഹം കണക്കാക്കാറുള്ളത്. പൊതു പ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കുവാനും കഴിയുക എന്നത് ജനാധിപത്യസമൂഹത്തിന്റെ ആധാരശിലകളില്‍ ഒന്നാണ്. അതിന് ഭംഗംവരുത്തുന്ന ഒരു പ്രവര്‍ത്തനവും ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഈ പൊതുസമീപനമാണ് കേരളം പോലുള്ള ജനാധിപത്യസമൂഹങ്ങളില്‍ പുലര്‍ന്നുപോന്നിട്ടുള്ളത്. ആ സമീപനമാണ് സര്‍ക്കാര്‍ പൊതുവില്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments