HomeNewsShortനാളെ മുതല്‍ മൂന്നു ദിവസത്തേയ്ക്ക് കോട്ടയം വഴിയുള്ള ട്രെയിനുകള്‍ തടസപ്പെടും

നാളെ മുതല്‍ മൂന്നു ദിവസത്തേയ്ക്ക് കോട്ടയം വഴിയുള്ള ട്രെയിനുകള്‍ തടസപ്പെടും

തിരുവനന്തപുരം: പിറവത്തിനും കുറുപ്പന്തറയ്ക്കുമിടയിൽ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിനാൽ, നാളെയും മറ്റന്നാളും ഒക്ടോബര്‍ ഒന്നിനും കോട്ടയം റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെടും. കേരള, ശബരി എക്‌സ്പ്രസുകള്‍ 10 മിനിറ്റ് വീതം പിടിച്ചിടും. കൊല്ലംഎറണാകുളം മെമു 30 മിനിറ്റ് വൈകി മാത്രമേ പുറപ്പെടൂ. മറ്റന്നാള്‍ എറണാകുളം-കായംകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, എറണാകുളം-കൊല്ലം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ഇടപ്പള്ളിക്കും പുനലൂരിനു ഇടയില്‍ റദ്ദാക്കി.

 

 

കന്യാകുമാരി-മുംബൈ സിഎസ്ടി ഒരു മണിക്കൂര്‍ വൈകും. നാഗര്‍കോവില്‍-മംഗലാപുരം പരശുറാം, തിരുവനന്തപുരം-ഹൈദരാബാദ് ശബരി, ലോകമാന്യതിലക-്‌കൊച്ചുവേളി ഗരീബ് രഥ്, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. നാളെ കോട്ടയം വഴി പോകേണ്ട കന്യാകുമാരി-മുംബൈ സിഎസ്ടി എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം-കായംകുളം പാസഞ്ചര്‍ റദ്ദാക്കി.

തന്റെ വീഡിയോ കാണുന്ന ഇന്ത്യൻ പ്രേക്ഷകർ തന്നോട് പ്രതികരിക്കുന്നത് മറ്റൊരു വിധത്തിൽ ! സണ്ണി ലിയോൺ പറയുന്നു…. 5 കോടിയിലധികം ആളുകൾ കണ്ട വീഡിയോ കാണാം

യു.എ.ഇയിൽ വെള്ളത്തിന്റെ ആവശ്യം ഇരട്ടിയിലേറെയാകും; വിലയും ! ബുദ്ധിമുട്ടിലാകുന്നത് സാധാരണ ജനങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments