HomeNewsShortതോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: സ്റ്റേറ്റ് അറ്റോര്‍ണിയില്‍ നിന്ന് കേസ് മാറ്റാനാകില്ലെന്ന നിലപാടിലുറച്ച് എ ജി

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: സ്റ്റേറ്റ് അറ്റോര്‍ണിയില്‍ നിന്ന് കേസ് മാറ്റാനാകില്ലെന്ന നിലപാടിലുറച്ച് എ ജി

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസ് സ്റ്റേറ്റ് അറ്റോര്‍ണിയില്‍ നിന്ന് മാറ്റാനാകില്ലെന്ന് എ.ജി. കെ.വി സോഹന്‍ തന്നെ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം സംബന്ധിച്ച കേസ് അന്വേഷിക്കുമെന്ന് എ.ജി. അതേസമയം എജിയുടെ നിലപാടില്‍ റവന്യൂവകുപ്പിന് കടുത്ത അതൃപ്തിയാണ്.

തോമസ് ചാണ്ടിക്കെതിരായ കേസില്‍ അഡീഷണല്‍ എ.ജി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എ.ജിക്ക് റവന്യൂമന്ത്രി കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് എ.ജി നല്‍കിയത്. പൊതുതാല്‍പ്പര്യമുള്ള കേസാണിത്. അഭിഭാഷകനെ മാറ്റുന്നത് കേസിനെ ബാധിക്കുമെന്നായിരുന്നു മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സാധാരണ റവന്യൂ കേസുകളില്‍ ഹാജരാകുന്നത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാണെന്ന് റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടി.

പതിവ് രീതി മാറ്റേണ്ടെന്നാണ് പിഐയുടെ നിലപാട്. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കി പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു. സിപിഐ നോമിനിയായിരുന്ന രഞ്ജിത് തമ്പാനെയാണ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതില്‍നിന്ന് മാറ്റിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments