HomeNewsLatest Newsപുനത്തിൽ കുഞ്ഞബ്ദുള്ള ഇനി ഓർമ്മ; ഖബറടക്കം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു

പുനത്തിൽ കുഞ്ഞബ്ദുള്ള ഇനി ഓർമ്മ; ഖബറടക്കം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു

പുനത്തിൽ കുഞ്ഞബ്ദുള്ള ഇനി ഓർമ്മ. ജന്മനാടായ മടപ്പള്ളിയിലെ കാരക്കാട് ജുമാമസ്ജിദിൽ പുനത്തിലിന്റെ ഭൗതിക ശരീരം ഖബറടക്കി. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. വ്യാഴാഴ്ച രാവിലെ 7.40 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹചമായ അസുഖം മൂലം കുറച്ചു നാളുകളായി അദ്ദേഹം കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു. മരണസമയത്ത് മക്കളും കോഴിക്കോട്ടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അസുഖങ്ങള്‍ മൂലം രണ്ടു വര്‍ഷത്തോളമായി പൊതുവേദിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ടോടെ ആരോഗ്യനില മോശമാകുകയും പുലര്‍ച്ചെയോടെ രക്തസമ്മര്‍ദ്ദം താഴുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments