തേനി അപകടം; ട്രക്കിങ്ങിനായി സഞ്ചാരികളെ എത്തിച്ച ​ചെന്നൈ ട്രക്കിങ്​ ക്ലബ്​​ പൂട്ടി അധികൃതർ മുങ്ങി; ട്രാക്കിങ് അനുമതിയില്ലാതെ

കൊളുക്കുമലയില്‍ സഞ്ചാരികളെ എത്തിച്ച ചെന്നൈ ട്രക്കിങ്​ ക്ലബി​​െന്‍റ ഒാഫിസ്​ പൂട്ടി സംഘാടകര്‍ മുങ്ങി. ചെന്നൈ ഇ.സി.ആര്‍ റോഡിലെ പാലാവക്കത്തുള്ള കെട്ടിടത്തിന്​ മുന്നിലുണ്ടായിരുന്ന ബോര്‍ഡും എടുത്തുമാറ്റിയിട്ടുണ്ട്​. അപകടത്തില്‍പ്പെട്ടവര്‍ മുന്‍കൂര്‍ അനുമതിയില്ലാതെയാണ്​ വനത്തില്‍​ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ക്ക്​ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്​.

ഇതിനിടെ ട്രക്കിങ്​ ക്ലബിലെ പ്രധാന സംഘാടകനായ രാജേഷ്​ പൊലീസ്​ കസ്​റ്റഡിയിലുണ്ടെന്ന്​ സൂചനകളുണ്ട്​. നീലാങ്കര പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലുള്ള സ്​ഥാപനം​ പൊലീസ്​ നിരീക്ഷണത്തിലാണ്​.സന്നദ്ധസേവന, കായിക, പ്രകൃതി സംരക്ഷണ ബോധവത്​കരണ രംഗത്ത്​ സജീവമെന്ന്​ അവകാശപ്പെടുന്ന ചെന്നൈ ട്രക്കിങ്​ ക്ലബ്​ 2008ല്‍ ബെല്‍ജിയം സ്വദേശി പീറ്റര്‍ വാന്‍ ഗെയ്​ത്താണ്​ സ്​ഥാപിച്ചത്​.

40,000ത്തോള​ം അംഗങ്ങളുള്ള ക്ലബ്​ വര്‍ഷം മുഴുവന്‍ സാഹസിക വിനോദങ്ങളും വാരാന്ത്യങ്ങളില്‍ സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും കൊണ്ട്​ യുവജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നു. ​എന്നാല്‍, അനധികൃത വനയാ​ത്രകളാണ്​ ഇവര്‍ സംഘടിപ്പിച്ചിരു​ന്നതെന്ന്​ തമിഴ്​നാട്​ പൊലീസ്​ പറഞ്ഞു. പരി​ശീലനം ലഭിച്ച വഴികാട്ടിക​േളാ രക്ഷാമാര്‍ഗങ്ങളോ ലഭ്യമാക്കിയിരുന്നില്ല.അതേസമയം അനധികൃത ട്രക്കിങ്ങിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്​ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പറഞ്ഞു.

വനിതാ ദിനത്തോടനുബന്ധിച്ച് ചെന്നൈ ട്രെക്കിങ് ക്ലബാണ് 26 പേരടങ്ങുന്ന വനിതാ സംഘത്തെ കുരങ്ങിണിയിലെത്തിച്ചത്. ക്ലബിലെ അംഗമായ രാജേഷ് ഇവര്‍ക്ക് വഴികാട്ടി. എന്നാല്‍ ദുരന്തത്തിനു ശേഷം രാജേഷിനെ കണ്ടിട്ടില്ല. ഇയാള്‍ക്കു പുറമെ ക്ലബിന്റെ സ്ഥാപകന്‍ പീറ്റര്‍ വാന്‍ ഗെയ്‌നെയും ചോദ്യം ചെയ്യാനാണു തീരുമാനം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയും ഇതിലൂടെ വ്യക്തമാകും. അപകടത്തില്‍പ്പെട്ട 39 സഞ്ചാരികളില്‍ 12 പേര്‍ കുരങ്ങിണിയിലെത്തിയത് സൂര്യനെല്ലി വഴി കൊളുക്കുമല താണ്ടിയാണ്. നേരത്തെ നിരവധി സഞ്ചരികള്‍ക്കു പരുക്കേറ്റതിനാല്‍ ഇതുവഴിയുള്ള ട്രെക്കിങ് നിരോധിച്ചിരുന്നു. ഏതാനം മാസം മുമ്പാണ് ദുര്‍ഘടമായ ഈ പാത ട്രെക്കിങ്ങിനായി തുറന്നുകൊടുത്തത്.