HomeNewsShortപ്രശസ്ത സിനിമ സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു; അന്ത്യം കരൾരോഗത്തെ തുടർന്ന്

പ്രശസ്ത സിനിമ സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു; അന്ത്യം കരൾരോഗത്തെ തുടർന്ന്

പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം (64) അന്തരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കുറച്ച് ദിവസങ്ങളായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. രാജാവിന്റെ മകന്‍, ഇന്ദ്രജാലം, ഒന്നാമന്‍, തച്ചിലേടത്ത് ചുണ്ടന്‍, മാന്ത്രികന്‍, വഴിയോരക്കാഴ്ച്ചകള്‍ എന്നിവയാണ് പ്രധാന സിനിമകള്‍. പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ചത് കണ്ണന്താനത്തിന്റെ ഒന്നാമന്‍ എന്ന ചിത്രത്തിലായിരുന്നു.

ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങൾക്കു തിരക്കഥ നിർവഹിച്ചു. അട്ടിമറി(1981), ഒലിവർ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവർ മക്കളാണ്. സംസ്കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11നാണ് തമ്പി കണ്ണന്താനം ജനിച്ചത്. കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കൻഡറി സ്‌കൂള്‍, സെന്റ് ഡൊമിനിക് കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായി 80-90 കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന തമ്പി കണ്ണന്താനം 2004ന് ശേഷം മലയാളചലച്ചിത്രവേദിയില്‍ അത് സജീവമായിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments