HomeNewsLatest Newsഗാസിയാബാദില്‍ കര്‍ഷകസമരത്തില്‍ സംഘര്‍ഷം; കര്‍ഷകര്‍ക്ക് നേരെ പൊലീസിന്റെ ലാത്തിച്ചാര്‍ജ്

ഗാസിയാബാദില്‍ കര്‍ഷകസമരത്തില്‍ സംഘര്‍ഷം; കര്‍ഷകര്‍ക്ക് നേരെ പൊലീസിന്റെ ലാത്തിച്ചാര്‍ജ്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും അണിനിരന്ന മാര്‍ച്ചില്‍ സംഘര്‍ഷം. ഗാസിയാബാദില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കണ്ണീര്‍വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ മുന്നേറി. ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്.

അതേസമയം സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടത്തിവിടണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. സെപ്തംബര്‍ 23ന് ഹരിദ്വാറില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. എഴുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ‘കിസാന്‍ ക്രാന്തി പദയാത്ര’ എന്ന പേരിലാണ് മാര്‍ച്ച്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണം, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കണം, ചെറുകിട കര്‍ഷകരെ സഹായിക്കണം തുടങ്ങിയ 21 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments