HomeNewsShortസ്വപ്ന സുരേഷിനെ എച്ച് ആർ ഡി എസ് ജോലിയിൽ നിന്നും പുറത്താക്കി; നടപടി നിയമസഭയില്‍ മുഖ്യമന്ത്രി...

സ്വപ്ന സുരേഷിനെ എച്ച് ആർ ഡി എസ് ജോലിയിൽ നിന്നും പുറത്താക്കി; നടപടി നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ ആരോപണം പരാതിയായി പരിഗണിച്ച്

സ്വപ്ന സുരേഷിനെ എച്ച് ആർ ഡി എസ് പുറത്താക്കി. സ്വപ്ന സുരേഷിന് ജോലി നൽകിയതിന്‍റെ പേരിൽ സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച് ആർ ഡി എസ് ആരോപിക്കുന്നു. സംഘടനയുടെ സ്‌ത്രീശാക്‌തീകരണ വിഭാഗം ഡയറക്‌ടറായുള്ള സ്വപ്‌ന സുരേഷിന്റ നിയമനം റദ്ദുചെയ്‌ത്‌ ജോലിയില്‍നിന്ന്‌ ഒഴിവാക്കുകയാണെന്ന്‌ സെക്രട്ടറി അജീകൃഷ്‌ണന്‍ അറിയിച്ചു. സ്വര്‍ണക്കള്ളക്കടത്ത്‌ കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്‌ എച്ച്‌.ആര്‍.ഡി.എസ്‌. ചെല്ലും ചെലവും കൊടുത്ത്‌ സംരക്ഷിക്കുകയാണെന്നു നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ ആരോപണം പരാതിയായി പരിഗണിച്ചാണു നടപടി. സ്വപ്‌നയ്‌ക്കു ജോലി നല്‍കിയതിന്റെ പേരില്‍ എച്ച്‌.ആര്‍.ഡി.എസ്‌. ഭരണകൂട ഭീകരതയുടെ ഇരയായതായും സെക്രട്ടറി ആരോപിച്ചു. അതേ സമയം, സംഘടനയില്‍ സൗജന്യസേവനം നടത്താനുള്ള സ്വപ്‌നയുടെ അഭ്യര്‍ഥന മാനിച്ച്‌ അവരെ സ്‌ത്രീശാക്‌തീകരണ ഉപദേശക സമിതി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുത്തിട്ടുണ്ട്‌. അധ്യക്ഷ പദവികളില്‍ ഉള്ളവര്‍ക്ക്‌ സംഘടനയില്‍ വേതനം നല്‍കുന്നില്ലെന്നും സെക്രട്ടറി അറിയിച്ചു. എച്ച്‌.ആര്‍.ഡി.എസ്‌. ഇന്ത്യയുടെ സ്‌ത്രീശാക്‌തീകരണം സി.എസ്‌.ആര്‍. വിഭാഗം ഡയറക്‌ടറായി കഴിഞ്ഞ ഫെബ്രുവരി 18 നാണ്‌ സ്വപ്‌നയെ നിയമിച്ചത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments