HomeNewsShortസ്കൂള്‍ കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ; താൻ മാനസിക രോഗത്തിന്...

സ്കൂള്‍ കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ; താൻ മാനസിക രോഗത്തിന് ചികിത്സയിലെന്ന് നടൻ പറഞ്ഞതായി റിപ്പോർട്ട് !

സ്കൂള്‍ കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസ്സിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. ടിജി രവിയുടെ മകനും പ്രമുഖ നടനും ആയ ശ്രീജിത്ത് രവി തൃശൂർ അയ്യന്തോളിൽ എസ് എൻ പാർക്കിനു സമീപം രണ്ട് ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിലാണ് അറസ്റ്റ്. നടനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. സ്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടന്‍ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃശൂർ ടൗൺ വെസ്റ്റ് പൊലീസാണ് ശ്രീജിത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള (പോക്സോ) നിയമപ്രകാരമാണ് ശ്രീജിത്ത് രവിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം അയ്യന്തോളിൽ വെച്ച് വിദ്യാർത്ഥികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയിരുന്നു. കുട്ടികൾക്ക് ആളെ മുഖപരിചയമുണ്ടെന്ന് പറഞ്ഞിരുന്നു. കാറിൻ്റെ നമ്പരും കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments