HomeNewsShortരണ്ടുതവണ കല്ലിലേക്ക് വലിച്ചെറിഞ്ഞു, മരണം ഉറപ്പാക്കി: കൊടും ക്രൂരത കൂസലില്ലാതെ വിവരിച്ച് ശരണ്യ: അക്രമാസക്തരായി നാട്ടുകാർ

രണ്ടുതവണ കല്ലിലേക്ക് വലിച്ചെറിഞ്ഞു, മരണം ഉറപ്പാക്കി: കൊടും ക്രൂരത കൂസലില്ലാതെ വിവരിച്ച് ശരണ്യ: അക്രമാസക്തരായി നാട്ടുകാർ

ഒന്നരവയസ്സുകാരനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തതിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ശരണ്യ സ്വന്തം കുട്ടിയെ കൊലപ്പെടുത്തിയത്.

അകന്നു കഴിയുകയായിരുന്നെങ്കിലും കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന് തലേന്ന് പ്രണവിനെ ശരണ്യ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. പുലര്‍ച്ചെ കുഞ്ഞുമായി തനിച്ച് കടപ്പുറത്ത് എത്തിയ ശരണ്യ കുഞ്ഞിനെ കടല്‍ ഭിത്തിയിലെ കരിങ്കല്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.

കരിങ്കല്ലില്‍ വീണ കുഞ്ഞ് ഉച്ചത്തില്‍ കരഞ്ഞതോടെ, താഴെ ഇറങ്ങി ചെന്ന് ശരണ്യ ഒരിക്കല്‍കൂടി കുഞ്ഞിനെ എടുത്ത് പാറയിലേക്ക് എറിഞ്ഞ് മരണം ഉറപ്പാക്കുകായിരുന്നു. പിന്നീട് ഒന്നുമറിയാത്ത പോലെ വീട്ടില്‍ പോയി കിടന്നുറങ്ങി. കല്ലില്‍ ശക്തമായി തലയടിച്ചാണ് കുഞ്ഞിന്‍റെ മരണം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments