HomeNewsShortകൃഷ്ണമൃഗ വേട്ടക്കേസ്: സൽമാൻ ഖാന് രണ്ടുവർഷം തടവ് ശിക്ഷ; മറ്റു സിനിമാതാരങ്ങളെ കുറ്റവിമുക്തരാക്കി

കൃഷ്ണമൃഗ വേട്ടക്കേസ്: സൽമാൻ ഖാന് രണ്ടുവർഷം തടവ് ശിക്ഷ; മറ്റു സിനിമാതാരങ്ങളെ കുറ്റവിമുക്തരാക്കി

കൃഷ്ണമൃഗ വേട്ടക്കേസ്: സൽമാൻ ഖാന് രണ്ടുവർഷം തടവ് ശിക്ഷ.സൽമാന് ഇന്നുതന്നെ ജാമ്യം കിട്ടും. ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ശിക്ഷ കുറച്ചത്. കേസില്‍ മറ്റ് പ്രതികളായിരുന്ന ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, സോനാലി, നീലം എന്നിവരെ വെറുതെ വിട്ടു .ജോധ്പൂര്‍ ചീ​​​ഫ് ജു​​​ഡീ​​​ഷ്യ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് ദേ​​​വ് കു​​​മാ​​ർ ഖാ​​​ത്രി​​​യാ​​​ണ് വി​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചത്. സല്‍മാന്‍ അടക്കം മുഴുവന്‍ പ്രതികളും വിധി കേള്‍ക്കാന്‍ എത്തിയിരുന്നു. സല്‍മാന് വേണ്ടി അഭിഭാഷകന്‍ എച്ച്‌.എം സരസ്വത് ആണ് ഹാജരായത്. 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച്‌ വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്.സൂരജ് ബര്‍ജാത്യയുടെ ‘ഹം സാത് സാത് ഹെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ സമയത്തായിരുന്നു സംഭവം. മാ​​​ർ​​​ച്ച് 28നു ​​​കേ​​​സി​​​ന്റെ വി​​​ചാ​​​ര​​​ണാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നു.

വിധി പ്രഖ്യാപനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാവലയത്തിലായിരുന്നു ജോധ്പൂര്‍ കോടതി. മൂന്ന് തലത്തിലുള്ള സുരക്ഷയാണ് രാജസ്ഥാന്‍ പൊലീസ് ജോധ്പൂര്‍ കോടതിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഒളിച്ചിരുന്ന് വെടിവയ്ക്കുന്നതില്‍ വിദഗ്ദ്ധരായവരെയും കോടതി കെട്ടിടത്തിന് മുകളില്‍ വിന്യസിച്ചിരുന്നു. ജില്ലാ പൊലീസിനെ കൂടാതെ അടിയന്തര സാഹചര്യം നേരിടാനുള്ള സംഘത്തേയും ഭീകര വിരുദ്ധ സ്‌ക്വാഡിനേയും പ്രത്യേക കമാന്‍ഡോകളേയും കോടതി പരിസരത്ത് നിയോഗിച്ചിരുന്നു. വിധി കേള്‍ക്കാന്‍ എത്തിയവരെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് കോടതിയിലേക്ക് കടത്തിവിട്ടത്. രാജസ്ഥാന്‍ ആംഡ് കോസ്റ്റബുലറിയുടെ ഒരു പ്ളാറ്റൂണിനേയും വിന്യസിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments