HomeNewsShortഅന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപാലിയിലെ തടയണ 14 ദിവസത്തിനകം പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശം

അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപാലിയിലെ തടയണ 14 ദിവസത്തിനകം പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശം

ചീങ്കണ്ണിപാലിയിലെ പിവി അന്‍വര്‍ എംഎല്‍എയുടെ തടയണ 14 ദിവസത്തിനകം പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശം. ദുരന്ത നിവാരണ വകുപ്പ് നടത്തിയ യോഗത്തിലാണ് തീരുമാനം എടുത്തത്. 14 ദിവസത്തിനകം പൊളിച്ചുമാറ്റിയില്ലെങ്കില്‍ ജില്ലാ ഭരണ കൂടം തടയിണ പൊളിച്ചുമാറ്റും. വില്ലേജ് ഓഫീസര്‍ വഴിയാണ് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ഉടമസ്ഥന് നല്‍കുക. ഉടമസ്ഥന്‍ പൊളിച്ചു നീക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇറിഗേഷന്‍ വകുപ്പ് തടയിണ പൊളിക്കുകയും അതിന്റെ തുക ഉടസ്ഥനില്‍ നിന്നും ഈടാക്കുകയും ചെയ്യും.

കക്കാടംപൊയിലില്‍ അനുമതിയില്ലാതെ പാര്‍ക്ക് നിര്‍മ്മിക്കുകയും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തതായി പി വി അന്‍വറിനെതിരായി ആരോപണമുയര്‍ന്നിരുന്നു. പാര്‍ക്ക് നിര്‍മ്മാണത്തിനായി മല ഇടിച്ചു നിരത്തുകയും അനധികൃത ചെക്ക് ഡാം നിര്‍മിച്ചതായും ആരോപണമുണ്ട്. അനധികൃത ഭൂമി സമ്ബാദനവുമായി ബന്ധപ്പെട്ട് എംഎല്‍എക്കെതിരെ റവന്യു വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്. അനധികൃതമായാണ് തടയിണ നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആര്‍ഡിഒ നല്‍കിയ റിപ്പോര്‍ട്ടിലും തടയിണ പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments