HomeNewsShortബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ ഇഡി റെയ്ഡ്: ബിനാമിയെന്നു കരുതുന്ന ആളിന്റെ സ്ഥാപനങ്ങളും പരിശോധിച്ചേക്കും

ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ ഇഡി റെയ്ഡ്: ബിനാമിയെന്നു കരുതുന്ന ആളിന്റെ സ്ഥാപനങ്ങളും പരിശോധിച്ചേക്കും

 

ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തുന്നു. ഇഡിക്കൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും ഉണ്ട്. ഇന്നലെ ഇഡിയുടെ എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയിരുന്നു. ബിനീഷിന്‍റെ ബിനാമിയെന്ന് കരുതുന്ന അബ്ദുള്‍ ലത്തീഫിനെ ചോദ്യം ചെയ്യാനും, ഇയാളുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും നീക്കമുണ്ട്. ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്‍റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്.

ബിനീഷിന്‍റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങള്‍ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments