HomeNewsShortതിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർക്ക് നേരെ ആക്രമണം; രണ്ടു പേർക്ക് ഗുരുതരമായി വെട്ടേറ്റു; പിന്നിൽ ആര്‍എസ്‌എസ്...

തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർക്ക് നേരെ ആക്രമണം; രണ്ടു പേർക്ക് ഗുരുതരമായി വെട്ടേറ്റു; പിന്നിൽ ആര്‍എസ്‌എസ് എന്ന് ആരോപണം

തിരുവനന്തപുരത്ത് ഒരു സംഘം രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുമല ഏരിയാ പ്രസിഡന്റ് ജാഫര്‍, ഏരിയാ സെക്രട്ടറി നവാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടോടെ ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന കാംപയിന്റെ ഭാഗമായി തിരുമല ഏരിയ സംഘടിപ്പിച്ച കൂട്ടയോട്ടത്തിന്റെ മുന്നൊരുക്കങ്ങള്‍ നടക്കവെ സംഘടിച്ചെത്തിയ അറുപതോളം വരുന്ന ആര്‍എസ്‌എസ് സംഘം മാരകായുധങ്ങളുമായി പ്രകോപനമൊന്നുമില്ലാതെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കുറ്റക്കാരായ ആര്‍എസ്‌എസ് പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് പോലിസില്‍ പരാതി നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments