HomeNewsShortകുഞ്ഞിനെ ദത്തുനൽകിയ സംഭവം; CWC ക്കും ശിശുക്ഷേമ സമിതിക്കും ഉണ്ടായത് ഗുരുതര വീഴ്ച; റിപ്പോർട്ട് പുറത്ത്

കുഞ്ഞിനെ ദത്തുനൽകിയ സംഭവം; CWC ക്കും ശിശുക്ഷേമ സമിതിക്കും ഉണ്ടായത് ഗുരുതര വീഴ്ച; റിപ്പോർട്ട് പുറത്ത്

കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ ഗുരുതര കണ്ടെത്തലുകളുമായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്.സിഡബ്ല്യുസിയുടേയും ശിശുക്ഷേമ സമിതിയുടേയും ഭാഗത്തുണ്ടായത് വൻ വീഴ്ചയാണ് എന്നാണു റിപ്പോർട്ടിൽ നിന്നും മനസ്സിലാകുന്നത്. കോടതിയില്‍ നിന്നും ശിശുക്ഷേമ സമിതിയില്‍ നിന്നുമുള്ള ഈ നിര്‍ണായക രേഖകള്‍ വകുപ്പു തല അന്വേഷണത്തില്‍ കിട്ടി. ഒക്ടോബര്‍ 22 ന് രാത്രി വൈകി കിട്ടിയ കുഞ്ഞ് അനുപമയുടേതാണെന്നറിഞ്ഞിട്ടും ആന്ധ്രാ ദമ്പതികളെ അറിയിച്ച് തിരിച്ച് കൊണ്ട് വന്ന് ഡിഎന്‍എ പരിശോധന നടത്തുന്നതിന് പകരം ദത്ത് സ്ഥിരപ്പെടുത്താനുളള കോടതി നടപടിയിലേക്ക് ശിശുക്ഷേമ സമിതി കടക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മ അവകാശ വാദമുന്നയിച്ച സമയത്ത് ദത്ത് ഹര്‍ജി കോടതിയില്‍ എത്തിയില്ല. ശിശുക്ഷേമ സമിതി രജിസ്റ്ററില്‍ ഒരു ഭാഗം ചുരണ്ടി മാറ്റിയ നിലയിലാണ്. ദത്ത് തടയാന്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും അറിഞ്ഞിട്ടും ഇടപെട്ടില്ല എന്നതിന്‍റെ തെളിവുകളാണ് വകുപ്പ് തല അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments