HomeNewsShortപെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍; ലിറ്ററിന് വില 86.25 രൂപയായി

പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍; ലിറ്ററിന് വില 86.25 രൂപയായി

ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നോട്ട് കുതിക്കുകയാണ്. അന്താരാഷ്ട്ര എണ്ണ വിപണിയില്‍ എണ്ണ വില മുന്‍പത്തേതിനേക്കാള്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യം.

മുംബൈയില്‍ സെപ്തംബര്‍ 3 ന് പെട്രോള്‍ വില 86.25 രൂപയായി. ചരിത്രത്തില്‍ ഇതുവരെ ഒരു മെട്രോ നഗരത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ പെട്രോള്‍ വിലയാണ് ഇത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 82.50 രൂപയായി. കേരളത്തിലെ തന്നെ ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വി ലിറ്ററിന് 83 രൂപയായിട്ടുണ്ട്.

2013 ല്‍ ആയിരുന്നു അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഏറ്റവും അധികം ഉയര്‍ന്നത്. അന്ന് ബാരലിന് 111.8 ഡോളര്‍ (7,384 രൂപ) ആയിരുന്നു. ഇന്ത്യയില്‍ അന്ന് പെട്രോള്‍ വില ലിറ്ററിന് 77.52 രൂപയും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിന് ശേഷം ഇന്ധനവിലയില്‍ കാര്യമായ മാറ്റും ഉണ്ടാകും എന്നായിരുന്നു വാഗ്ദാനങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments