HomeNewsLatest Newsഹനാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്;അടിയന്തിര ശസ്ത്രക്രിയക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹനാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്;അടിയന്തിര ശസ്ത്രക്രിയക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉപജീവനത്തിനായി മീന്‍വിറ്റ് ശ്രദ്ധേയായ കോളജ് വിദ്യാര്‍ഥിനി ഹനാന് വാഹനാപകടത്തില്‍ പരിക്കേറ്റു. കൊടുങ്ങല്ലൂരില്‍വച്ച്‌ ഹനാന്‍ സഞ്ചരിച്ച കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. നട്ടെല്ലിനു സാരമായി പരിക്കേറ്റ ഹനാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം എറണാകുളത്തേയ്ക്ക് മടങ്ങുകയായിരുന്നു ഹനാനും സുഹൃത്തുക്കളും. ഇതിനിടെ കൊടുങ്ങല്ലൂര്‍ ഭാഗത്ത് വെച്ച്‌ എതിരെ വന്ന കാറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിച്ചപ്പോള്‍ ഇവരുടെ കാര്‍ മരത്തിലിടിക്കുകയായിരുന്നു. ഉടന്‍ ഹനാനെ കൊടുങ്ങല്ലൂരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് സാരമായതിനാല്‍ എറണാകുളത്തേയ്ക്ക് മാറ്റുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments